കുളത്തൂപ്പുഴ∙ നീണ്ടകാലത്തെ കോൺഗ്രസ് ഭരണം അട്ടിമറിച്ചു കുളത്തൂപ്പുഴയിൽ ഭരണം നേടി ഭരണത്തുടർച്ചയായി വീണ്ടും 5 വർഷം തികയുമ്പോൾ ഇടതുപക്ഷം വികസനനേട്ടമായി ഉയർത്തിക്കാട്ടുന്നത് വമ്പൻ പദ്ധതികൾ. അതേസമയം, ഈ പദ്ധതികൾ ഉദ്ഘാടന മാമാങ്കങ്ങളിൽ ഒതുങ്ങിയെന്നും പൊതുപണം ധൂർത്തടിക്കുന്നതായിരുന്നു പദ്ധതികളെന്നും പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. ലൈഫ് ഭവന പദ്ധതിയിൽ 1000 വീടുകൾ നൽകി സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ വികസനനേട്ടമാണ് ഇടതുപക്ഷം ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്നതിൽ ആദ്യത്തേത്.
ദേശീയതലത്തിൽ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ആദ്യത്തെ ഗ്രാമപ്പഞ്ചായത്ത് കുളത്തൂപ്പുഴയാകുകയും ഗവർണർ നേരിട്ടെത്തി ഇതിന്റെ പ്രഖ്യാപനം നടത്തിയതും ദേശീയ ശ്രദ്ധയാകർഷിച്ചു.
കല്ലുവെട്ടാംകുഴിയിൽ ഒരു കോടി മുടക്കി നിർമിച്ച അത്യാധുനിക വൈദ്യുതി ശ്മശാനം ആത്മതീരവും,സംഗീത സംവിധാകയൻ രവീന്ദ്രൻ മാസ്റ്റർക്ക് കല്ലടയാറിൻ തീരത്ത് 70 ലക്ഷം രൂപയിൽ പണിതീർത്ത രാഗസരോവരം സ്മാരകവും ഇപ്പോൾ പണി തുടങ്ങിയ 3 കോടി രൂപ മുടക്കുന്ന ഇൻഡോർ സ്റ്റേഡിയവും വികസന നേട്ടത്തിന്റെ നാൾവഴിയിലെ വലിയ ക്രെഡിറ്റ് പോയിന്റുകളെന്ന് ഇടതുപക്ഷം അവകാശപ്പെട്ടു.
അഴിമതിക്കണക്കുകൾ മാത്രമാണു മിച്ചമെന്നും രവീന്ദ്രൻ മാസ്റ്റർ സ്മാരകം ഉദ്ഘാടനം നടത്തി അടച്ചു പൂട്ടിയെന്നും പണിമുടക്കുന്ന വൈദ്യുതി ശ്മശാനവും തൂവെളിച്ചം പദ്ധതിയിലെ അഴിമതികളുമാണ് ഇടതു ഭരണത്തിന്റെ 5 വർഷത്തെ മിച്ചമെന്നും പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. ആദിവാസി ക്ഷേമം ലക്ഷ്യമിട്ട
പദ്ധതികൾ നടപ്പാക്കാൻ കഴിയാത്തത് ആദിവാസികളുടെ ജീവിതത്തെ പ്രതികൂലമാക്കിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കുളത്തൂപ്പുഴയിൽ അനുവദിച്ച അഗ്നിരക്ഷാനിലയം ഭരണപക്ഷത്തിന്റെ പിടിപ്പികേട് കാരണമാണു നഷ്ടപ്പെട്ടതെന്നും ആരോപിച്ചു.
രവീന്ദ്രൻ സ്മാരകം 70 ലക്ഷം രൂപ മുടക്കിയാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയതെന്നും രണ്ടാം ഘട്ടത്തിനായി 50 ലക്ഷം ഇപ്പോൾ അനുവദിച്ചിട്ടുണ്ടെന്നും ആക്ഷേപങ്ങൾക്കു മറുപടിയായി ഭരണപക്ഷം പറയുന്നു.
മികച്ച ഭരണത്തിന് നിരവധി സംസ്ഥാന ജില്ലാ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേട്ടത്തിന്റെ തെളിവുകളായും നിരത്തി. കക്ഷിനില: സിപിഐ 5, സിപിഎം 5, കോൺഗ്രസ് 7, കേരള കോൺഗ്രസ് 1, ബിജെപി 1, കക്ഷിരഹിതൻ 1 എന്നിങ്ങനെ 20 പേർ.
ആദ്യ പകുതി സിപിഐ പ്രതിനിധിയായ കെ. അനിൽകുമാർ ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]