കലക്ടറുടെ പൊതുജന പരാതി പരിഹാരം ഇന്നു നൂൽപുഴയിൽ:
കൽപറ്റ ∙ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി ജനങ്ങളോടൊപ്പം എന്ന പേരിൽ സംഘടിപ്പിക്കുന്ന പൊതുജന പരാതി പരിഹാരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്നു തുടക്കമാകും. നൂൽപുഴ പഞ്ചായത്തിലാണ് ആദ്യ അദാലത്ത്. കല്ലൂർ സാംസ്കാരിക നിലയത്തിൽ രാവിലെ 10 മുതൽ 1 വരെ കലക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരിൽ കണ്ടു പ്രശ്നങ്ങളും പരാതികളും കേൾക്കും.
നാളെ എടവക ഗ്രാമ പഞ്ചായത്തിലെ സ്വരാജ് ഹാളിലാണ് അടുത്ത അദാലത്ത്.
കണിയാമ്പറ്റ സ്കൂളിൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് ഇന്നു രാവിലെ 10.30ന് മന്ത്രി ഒ.
ആർ.കേളു ഉദ്ഘാടനം ചെയ്യും.
എൻഎബിഎച്ച് അംഗീകാരം: അനുമോദനം ഇന്ന്
കൽപറ്റ ∙ ജില്ലയിൽ എൻഎബിഎച്ച് അംഗീകാരം ലഭിച്ച 14 ആയുഷ് സ്ഥാപനങ്ങളെയും നേട്ടം കരസ്ഥമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അനുമോദിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2നു കലക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി ഒ.ആർ.
കേളു ഉദ്ഘാടനം ചെയ്യും.
താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് നാളെ
കൽപറ്റ ∙ ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്സിലറേറ്റിങ് എംഎസ്എംഇ പെർഫോമൻസ് (റാംപ്) പദ്ധതിയുടെ ഭാഗമായി മാനന്തവാടി താലൂക്ക് വ്യവസായ ഓഫിസ് സംഘടിപ്പിക്കുന്ന താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് നാളെ മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പ ലഭ്യത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10 മണിക്ക് നഗരസഭാധ്യക്ഷ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യും.
യുവജന കമ്മിഷൻ അദാലത്ത് 25ന്
കൽപറ്റ ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൻ എം.ഷാജറിന്റെ അധ്യക്ഷതയിൽ 25 നു രാവിലെ 11 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 0471- 2308630
ഗതാഗത നിയന്ത്രണം
കൽപറ്റ ∙ കരണി–കമ്പളക്കാട് റോഡിലെ കല്ലഞ്ചിറയിൽ സൈഡ് കെട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന ഗതാഗതം പൂർണമായി നിരോധിക്കും.
കരണി–കമ്പളക്കാട് പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കമ്പളക്കാട്–പറളിക്കുന്ന്–കുമ്പളാട്–കല്ലുവയൽ–കരണി വഴി തിരിച്ചുവിടും.
എംബ്രോയ്ഡറി പരിശീലനം
കൽപറ്റ ∙ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരി എംബ്രോയ്ഡറിയിൽ (ബീഡ് വർക്ക്, സീക്വൻസ് വർക്ക്, സ്റ്റോൺ വർക്ക്, സർദോസി വർക്ക്, സാരി ത്രെഡ് വർക്ക്, സിൽക്ക് ത്രെഡ് വർക്ക്) സൗജന്യ പരിശീലനം നൽകുന്നു. 24ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കാണ് അവസരം.
8590762300
ശാസ്ത്രോത്സവം: ലോഗോ ക്ഷണിച്ചു
കൽപറ്റ ∙ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 16, 17 തീയതികളിൽ നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിനായുള്ള ലോഗോ ക്ഷണിച്ചു. എ-4 സൈസിൽ തയാറാക്കിയ ലോഗോ 25നു വൈകിട്ട് 5ന് അകം കൺവീനർ, വയനാട് റവന്യു ജില്ല ശാസ്ത്രോത്സവം, ഡബ്ല്യുഒവിഎച്ച്എസ് സ്കൂൾ മുട്ടിൽ, മാണ്ടാട് പി.ഒ, വയനാട് – 673122 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ ലഭ്യമാകണം. 7907359078.
വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും പഠനാവസരം
കൽപറ്റ ∙ ജില്ലാ സൈനിക ക്ഷേമ ഓഫിസിന്റെ നേതൃത്വത്തിൽ വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി 3 മാസത്തെ ഫയർ ആൻഡ് സേഫ്റ്റി ഇലക്ട്രോണിക്സ് സിസ്റ്റം മാനേജ്മെന്റ് കോഴ്സ് നടത്തുന്നു.
ഒക്ടോബർ 3 മുതൽ ബത്തേരി കെൽട്രോണിൽ ആയിരിക്കും ക്ലാസുകൾ. പങ്കെടുക്കുന്നവർ 30നു മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ അപേക്ഷ നൽകണം.
04936 202668.
അധ്യാപക നിയമനം
മാനന്തവാടി ∙ കണിയാരം ഫാ.ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ജൂനിയർ കൊമേഴ്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബർ 10ന് രാവിലെ 10ന് നടക്കും. ഫോൺ : 9447877586
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]