കൊച്ചി ∙ ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച് ന്യൂജഴ്സി ഗവർണർ ഫിലിപ്പ് ഡി. മർഫി.
കൊച്ചിയിൽ ബിസിനസ് പാർട്നർഷിപ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ ക്ഷണപ്രകാരമാണ് ലുലു മാൾ സന്ദർശിച്ചത്. ന്യൂജഴ്സിയിൽ ലുലുവിന്റെ വാണിജ്യങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം യൂസഫലിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.
ലുലു മാളിലെത്തിയ ഫിലിപ്പ് മർഫിയെയും ഭാര്യ താമി മർഫിയെയും യൂസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ.നിഷാദ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഫിലിപ്പ് മർഫിയെ ബഗ്ഗി വാഹനത്തിൽ കയറ്റി യൂസഫലി തന്നെ ലുലു മാളിലെ ഷോപ്പുകളെല്ലാം ചുറ്റിക്കാണിച്ചു. ഡ്രൈവർ സീറ്റിൽ ലുലു ഗ്രൂപ്പ് മേധാവി ഇരുന്നപ്പോൾ കണ്ടു നിന്നവർക്കും കൗതുക കാഴ്ചയായി.
വാഹനത്തിൽ ഫിലിപ്പ് മർഫിക്കും ഭാര്യയ്ക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഡയറക്ടർ മുഹമ്മദ് അൽത്താഫും ന്യൂജഴ്സിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച ഫിലിപ്പ് മർഫി, ലുലു സ്റ്റോറിലെ ഓരോ ഡിപ്പാർട്ടുമെന്റുകളും കണ്ട് വിലയിരുത്തി. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിക്കുന്ന ദൈനംദിന ഉൽപന്നങ്ങൾ, ഫ്രഷ് ഫുഡ് എന്നിവയെല്ലാം അദ്ദേഹം നോക്കി കണ്ടു.
അമേരിക്കൻ ഉൽപന്നങ്ങളുടെ സ്റ്റാളിൽ ന്യൂജഴ്സിയിൽ നിന്നുള്ള ഉൽപന്നങ്ങൾ കണ്ടപ്പോൾ താമി മർഫിക്ക് കൗതുക കാഴ്ചയായി. ഇരുവരും അമേരിക്കൻ ആപ്പിൾ സ്റ്റാളും സന്ദർശിച്ചു.
ഇവിടെ നിന്ന് ആപ്പിളും ഭക്ഷിച്ച ശേഷമാണ് ലുലു ഫൺ ട്യൂറ അടക്കമുള്ള മാളിലെ മറ്റു കേന്ദ്രങ്ങൾ സന്ദർശിച്ചത്. കേരളത്തിന്റെ ഭക്ഷണ വൈവിധ്യത്തെ ഫിലിപ്പ് മർഫി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]