കണ്ണൂർ ∙ ആഘോഷത്തിലും പൊലിമയിലും മൈസൂരുവിലെ ദസറ ആഘോഷത്തിന് തൊട്ടു പിന്നിൽ നിൽക്കുന്ന കണ്ണൂരിലെ ദസറ ആഘോഷത്തിനു തുടക്കം. കണ്ണൂർ നഗരത്തിലും നഗരത്തോട് ചേർന്നുകിടക്കുന്ന ക്ഷേത്രങ്ങളിലും ദസറ വിപുലമായി ആഘോഷിക്കാറുണ്ട്.
എല്ലാ ക്ഷേത്രങ്ങളിലേയും ആഘോഷങ്ങൾ ചേരുന്നതോടെ കണ്ണൂരിൽ ഇനി ആഹ്ലാദത്തിന്റെ രാവുകളാണ്. കോർപറേഷന്റെ നേതൃത്വത്തിലും പ്രത്യേകം പരിപാടികൾ നടത്തുന്നുണ്ട്.
ഏറെ കാലം മുൻപ് തന്നെ കണ്ണൂരിലെ ദസറ പ്രസിദ്ധമായിരുന്നു.
ക്ഷേത്രങ്ങൾക്കൊപ്പം വ്യാപര സ്ഥാപനങ്ങളും വീടുകളും ദീപാലങ്കാരങ്ങൾകൊണ്ട് നിറയുന്നതോടെ നഗരം ആകെ ഉത്സവ അന്തരീക്ഷത്തിലാകും. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങൾ നവരാത്രി ആഘോഷത്തിനായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.
മുനീശ്വരൻ കോവിൽ, കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ, പിള്ളയാർ കോവിൽ തുടങ്ങിയ ക്ഷേത്രങ്ങളിലാണ് ഏറ്റവും കൂടുതൽ പരിപാടികൾ നടക്കുന്നത്. നഗരത്തിൽ അടുത്തടുത്തായുള്ള ചെറിയ ക്ഷേത്രങ്ങളിലും ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂർ ദസറ എല്ലാ പ്രൗഢിയോടും ഈ വർഷവും ആഘോഷിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.
മൈസൂർ ദസറ കഴിഞ്ഞാൽ പേര് കേട്ട ദസറ ആഘോഷം കണ്ണൂരിലാണ്.
കണ്ണൂർ നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം കൂടിയാണ് ദസറ ആഘോഷം. ‘പങ്കുവയ്ക്കാം സ്നേഹം പങ്കുചേരാം ദസറ’ എന്നതാണ് ഈ വർഷത്തെ കണ്ണൂർ ദസറയുടെ മുദ്രാവാക്യം.
സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ആഘോഷ പരിപാടികൾ നടക്കും.
ഇത്തവണത്തെ ദസറയോടൊപ്പം ഷോപ്പിങ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കാർ, സ്കൂട്ടർ ഉൾപ്പെടെ സമ്മാനങ്ങളും നൽകുന്നുണ്ട്.
മികച്ച ദീപാലങ്കാരങ്ങൾക്ക് സോണൽ അടിസ്ഥാനത്തിലും കോർപറേഷൻ അടിസ്ഥാനത്തിലും സമ്മാനങ്ങൾ നൽകും. ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ട് തിങ്കളാഴ്ച കൊടിയേറ്റ് നടന്നു.
ദസറ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ.സുധാകരൻ എംപി ചൊവ്വാഴ്ച വൈകിട്ട് നിർവഹിക്കും. എല്ലാ ദിവസവും സാംസ്കാരിക സമ്മേളനം, പ്രാദേശിക കലാപരിപാടികൾ, മെഗാ ഇവന്റുകൾ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]