രാമനാട്ടുകര∙ ‘എന്റെ നാട് എന്റെ ഭാവി’ എന്ന പ്രമേയത്തിൽ നടത്തുന്ന ലഹരിവിരുദ്ധ പുല്ലുംകുന്ന് ക്യാംപെയ്നിന്റെ പ്രചാരണാർഥം 30 കിലോ മീറ്റർ മാരത്തൺ പൂർത്തിയാക്കി പുല്ലുംകുന്ന് സ്വദേശി ജാബിർ കോങ്ങയിൽ. വർധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ യുവാക്കളെയും പുതു തലമുറയെയും ലഹരിയിൽ നിന്നു രക്ഷിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് മാരത്തൺ സംഘടിപ്പിച്ചത്.
പുല്ലുംകുന്നിൽ നിന്നു കൊണ്ടോട്ടി നെടിയിരുപ്പ് വരെയും തിരിച്ചും ഓടിയാണ് യജ്ഞം പൂർത്തീകരിച്ചത്.
മുതിർന്ന പൗരൻ കല്ലുംകണ്ടി ബിച്ചുക്കോയ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിവിരുദ്ധ കൂട്ടായ്മ പുല്ലുംകുന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.ടി.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
പി.അസ്കർ, കെ.ഹനീഫ, എം.ഫൈസൽ, ടി.ടി.കബീർ, ലത്തീഫ് പാറോൽ എന്നിവർ അനുഗമിച്ചു. സമാപന സ്വീകരണം നഗരസഭ ഉപാധ്യക്ഷൻ പി.കെ.അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ലളിത ഉപഹാരം നൽകി.
കെ.സൈതലവി, കെ.പി.നാസർ, പി.ടി.മുസ്തഫ, അലി പാച്ചീരി, ഉസ്മാൻ ഷരീഫ്, കെ.മജീദ്, കെ.പി.സലാം, കെ.സി.ഫവാസ്, എം.ദാനിഷ്, പി.ടി.ജുനൈസ്, കെ.ബാവ, ടി.റിൻജു, എം.ഫൈസൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]