മല്ലപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു സ്ഥാപിച്ച മാലിന്യ സംസ്കരണശാലയുടെ (എയ്റോബിക് കംപോസ്റ്റ് യൂണിറ്റ്) പ്രവർത്തനം ഇതുവരെയായി തുടങ്ങിയില്ല.രണ്ടുവർഷം മുൻപു പഞ്ചായത്ത് സ്ഥാപിച്ച സംസ്കരണകേന്ദ്രമാണു നോക്കുകുത്തിയായി തുടരുന്നത്. 2 ലക്ഷത്തോളം രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചിരിക്കുന്നത്. സ്ഥാപനതല ഉറവിട
മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി ശുചിത്വമിഷന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കിയത്.
അതേസമയം, സംസ്കരണശാല പ്രവർത്തിപ്പിക്കാത്തതുമൂലം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തോടു ചേർന്നാണു മാലിന്യം തള്ളുന്നത്. ആഹാര പദാർഥങ്ങളും ഉപേക്ഷിക്കുന്നുണ്ട്.
ഇക്കാരണത്താൽ തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. മാലിന്യ സംസ്കരണശാലയുടെ പ്രവർത്തനം തുടങ്ങാൻ നടപടിയുണ്ടാകണമെന്നാണു പൊതുജനങ്ങളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]