സൗജന്യ ഹൃദയ പരിശോധനക്യാംപ് ഇന്നുമുതൽ;
മഞ്ഞുമ്മൽ∙സെന്റ് ജോസഫ് ആശുപത്രിയിൽ സൗജന്യ ഹൃദയ പരിശോധന ക്യാംപ് ഇന്നു മുതൽ 27 വരെ നടക്കും. ഡോ.സരിത ശേഖർ ശശികലയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപ് 2 മുതൽ 4 വരെയാണ്.
ഗതാഗത നിയന്ത്രണം
പറവൂർ∙ ചേന്ദമംഗലം പഞ്ചായത്തിലെ ചാലിപ്പാലം– കൂട്ടുകാട്– വടക്കുംപുറം റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ ഒക്ടോബർ 6 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നു സെക്രട്ടറി അറിയിച്ചു.
മലയാറ്റൂർ വള്ളംകളിലോഗോയ്ക്ക് എൻട്രികൾ ക്ഷണിച്ചു
മലയാറ്റൂർ ∙ ഈ വർഷം മുതൽ ആരംഭിക്കുന്ന മലയാറ്റൂർ വള്ളംകളിയുടെ ഔദ്യോഗിക ലോഗോയ്ക്ക് എൻട്രികൾ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5001 രൂപ സമ്മാനം നൽകുമെന്ന് റോജി എം.ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ എന്നിവർ അറിയിച്ചു. ലോഗോ ഡിസൈൻ 25നു രാത്രി 11നു മുൻപ് ലഭിക്കണം.
ഇ മെയിൽ: [email protected] വാട്സാപ് : 94476 05407.
ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കാലാവധി.
ശനി, ഞായർ ദിവസങ്ങളിലാണു ക്ലാസുകൾ. 25 വീതം സീറ്റുണ്ട്.
സർക്കാർ അംഗീകാരമുളള കോഴ്സിന് 25,000 രൂപയാണു ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.
അപേക്ഷ തപാലിലും ഓൺലൈനായും സമർപ്പിക്കാം https://forms.gle/ufEN2EzVr4VHKRAs5 എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 6.
ഫോൺ : കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയയ്ക്കേണ്ട
വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30, www.keralamediaacademy.org .
ഗവ. പോളിടെക്നിക് കോളജ്
കളമശേരി ∙ ഗവ.പോളിടെക്നിക് കോളജിനു കീഴിൽ തമ്മനം, കളമശേരി എന്നിവിടങ്ങളിലെ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 23ന് 11ന്. 0484 2555356.
കെസിസിബിസി നാടകമേള 28 വരെ
കൊച്ചി ∙ കെസിബിസി നാടക മേളയിൽ ഇന്ന് വൈകിട്ട് 6 ന് കൊല്ലം അനശ്വരയുടെ ആകാശത്തൊരു കടൽ നാടകം അരങ്ങേറും.
28 വരെ നീളുന്ന നാടക മേളയിൽ തുടർന്നുള്ള ദിവസങ്ങളിൽ തൃശൂർ സദ്ഗമയയുടെസൈറൺ, തിരുവനന്തപുരം അമ്മ തിയറ്ററിന്റെ ഭഗത് സിങ്, തിരുവനന്തപുരം നടനകലയുടെ നിറം, കാഞ്ഞിരപ്പിള്ളി അമലയുടെ ഒറ്റ, വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാൾ എന്നീ നാടകങ്ങൾ അവതരിപ്പിക്കും. 28 നു വൈകിട്ട് 5.30 ന് സമാപന സമ്മേളനം.
8281054656, 9633249382
ഡിപ്ലോമ കോഴ്സ്
കൊച്ചി∙ കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി കോഴ്സുകളിൽ ഡിപ്ലോമ (6മാസം), പോസ്റ്റ് ഡിപ്ലോമ, പിജി ഡിപ്ലോമ (ഒരു വർഷം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8075246674.
സംഗീതാർച്ചനഒക്ടോബർ 1ന്
തിരുവൈരാണിക്കുളം∙ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്നിനു രാവിലെ 9നു നടക്കുന്ന സംഗീതാർച്ചനയിൽ പങ്കെടുക്കുന്നവർ ക്ഷേത്ര ട്രസ്റ്റിൽ പേര് നൽകണം.
0484 2600182.
ക്വിസ് 27ന്
ശ്രീമൂലനഗരം ∙ റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മ ഡിഫ്രായുടെ ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിസ് 27ന് ഉച്ചയ്ക്ക് 2നു ശ്രീമൂലനഗരം അൽ അമീൻ പബ്ലിക് സ്കൂളിൽ നടത്തും. കാറ്റഗറി ഒന്നിൽ 6ാം ക്ലാസ് മുതൽ 10–ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും കാറ്റഗറി 2ൽ പ്ലസ് വൺ മുതലുള്ള വിദ്യാർഥികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.
വിജയികൾക്ക് സമ്മാനം നൽകും. 96339 64463.
മരങ്ങൾ മുറിക്കും
കുറുപ്പംപടി ∙ അശമന്നൂർ പഞ്ചായത്തിൽഅപകടകരമായ മരങ്ങൾ മുറിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു.
0484 2658245.
വാച്ച്മാൻ
കളമശേരി ∙ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയ്നിങ് ആൻഡ് റിസർച്ചിൽ വാച്ച്മാൻ ഒഴിവ്. കൂടിക്കാഴ്ച 24ന് 10ന്.
0484 2542355.
കൂൺ കൃഷിപരിശീലനം
കാക്കനാട്∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 23ന് 9.30 മുതൽ 3 വരെ കൂൺ കൃഷി പരിശീലനം നടത്തും. തലേന്നാൾ 2ന് മുൻപ് റജിസ്റ്റർ ചെയ്യണം.
9497713882.
വൈദ്യുതി മുടക്കം
പെരുമ്പാവൂർ സെക്ഷൻ പരിധിയിൽ ലിങ്ക് റോഡ്, അഞ്ചടിറോഡ്,ജിടിസി പടി,യാക്കോബായ പള്ളി, പെരുങ്കുളം പുഞ്ച, എസ്ബിടി ന്യൂ, മലങ്കര, റിലയൻസ് പമ്പ്, സാന്തോം ചർച്ച്, സെന്റ് പീറ്റേഴ്സ് റോഡ്,പെരിയാർ ഹൈഡ്രോളിക്സ്, അംബിക മാർബിൾ, വട്ടക്കാട്ട്പടി പുത്തൻ പാലം,കോൺകോഡ് മോട്ടഴ്സ്, റിലയൻസ് ഐടി,പുത്തൻ പാലം ജെമിനി, എസ്എൻഡിപി, വടക്കാട്ട്പടി, ഡീലക്സ് വേബ്രിജ്, അലി ബോട്ടിൽ, മലമുറി പമ്പ്, മലമുറി ജംക്ഷൻ, ഹമീദ്, ഐഎൻടിയുസി മലമുറി,ഡ്യുവൽ കോള, സൂപ്പർ ടെക്, ജിജി താരു 1, ജിജിതാരു 2, വളയൻ ചിറങ്ങര റോഡ്, ടി.പി. ജോൺ, ശങ്കർ , ജീവി മാത്യു, ഡ്യൂവൽ കോള 1 , 2, സതേൺ ഹാമർ,പാംലാബ് എന്നീ ട്രാൻസ്ഫോമർ പരിധിയിലെ ലൈനുകളിൽ 9 മുതൽ 5 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]