കൊച്ചി ∙ സംസ്ഥാനത്തു നിക്ഷേപം നടത്താൻ യുഎസിലെ ന്യൂജഴ്സിയിൽ നിന്നുള്ള നിക്ഷേപകരെ ക്ഷണിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂജഴ്സി ഗവർണർ ഫിൽ ഡി.
മർഫിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്താൻ വേണ്ടിയാണു ഫിൽ ഡി.
മർഫിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തിയത്. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്.
ടൂറിസം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കേരളം നിക്ഷേപകർക്കു പ്രിയപ്പെട്ട ഇടമാണ്.
വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനും വലിയ സാധ്യതകളുണ്ട്. പ്രകൃതി സൗന്ദര്യവും വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതും നിക്ഷേപകരെ ആകർഷിക്കുന്നുവെന്നു ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.
രാജീവ്, മേയർ എം. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ.
എ. ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ, ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ.വി.
തോമസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, കലക്ടർ ജി.
പ്രിയങ്ക, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
‘കേരളവുമായി ബന്ധംശക്തമാക്കും’
കേരളവുമായുള്ള ബന്ധം ശക്തമാക്കുമെന്നു ന്യൂജഴ്സി ഗവർണർ ഫിൽ ഡി.
മർഫി. വ്യവസായം, ഉന്നത വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുകയാണു ലക്ഷ്യം.
ഇക്കണോമിക് പാർട്നർഷിപ് മീറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യൂജഴ്സിയിലെ ബെർഗൻ കൗണ്ടിയിൽ ഏറെ മലയാളികളുണ്ട്. താൻ ഗവർണറായ ശേഷം ഇന്ത്യൻ കമ്പനികൾ 3000 തൊഴിലവസരങ്ങൾ ന്യൂജഴ്സിയിൽ സൃഷ്ടിച്ചിട്ടുണ്ട്.
ലുലു ഗ്രൂപ്പിന്റെ ന്യൂജഴ്സിയിലെ ആസ്ഥാനം തങ്ങൾക്കു വലിയ പ്രാധാന്യമുള്ളതാണെന്നും അതു കൂടുതൽ നിക്ഷേപങ്ങളിലേക്കും തൊഴിലവസരങ്ങളിലേക്കും നയിക്കുമെന്നും ഗവർണർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]