പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. ‘ശബരിമല വിശ്വാസവും വികസനവും’ എന്ന വിഷയത്തിൽ രാവിലെ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
മുൻ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പരിപാടി ഉദ്ഘാടനം ചെയ്യും. ശബരിമല കർമ്മസമിതിയാണ് സംഗമത്തിന് പ്രധാനമായും നേതൃത്വം വഹിക്കുന്നത്.
അതേസമയം, സംസ്ഥാന സർക്കാർ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. എന്നാൽ പരിപാടി വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നും ദേവസ്വം മന്ത്രി വിശദീകരിക്കുകയുണ്ടായി.
ശബരിമല സംരക്ഷണ സംഗമം വിജയമാകും ശബരിമല സംരക്ഷണ സംഗമം വലിയ വിജയമാകുമെന്ന് സംഗമം പ്രസിഡന്റും പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറിയുമായ പി.എൻ. നാരായണ വർമ്മ ന്യൂസ്കേരള.നെറ്റിനോട് പ്രതികരിച്ചു.
പമ്പയിൽ നടന്ന സർക്കാർ പരിപാടി ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. ഭഗവാൻ എവിടെയുണ്ടോ അവിടെയേ ഭക്തർ എത്തുകയുള്ളൂ.
എന്നാൽ പമ്പയിൽ അതായിരുന്നില്ല സ്ഥിതി. പന്തളം കൊട്ടാരം എപ്പോഴും വിശ്വാസികൾക്കൊപ്പമാണ്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കുക, സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്നും പി.എൻ.
നാരായണ വർമ്മ ആവശ്യപ്പെട്ടു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]