അരിസോണ∙ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചാർലി കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖരുടെ നീണ്ടനിര.
അരിസോണ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞാണ് ജനക്കൂട്ടം ചടങ്ങിലേക്ക് എത്തിയത്. യുഎസ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, ശതകോടീശ്വരൻ ഇലോൺ മസ്ക് തുടങ്ങിയ നിരവധി പ്രമുഖർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
ട്രംപും വാൻസും അനുസ്മരണ ചടങ്ങിൽ സംസാരിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുദ്ധവകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
The crowd erupts in chants of “USA!
USA!” as President Donald J. Trump arrives to celebrate the life and legacy of Charlie Kirk 🇺🇸 63,000 പേർക്ക് ഇരിക്കാവുന്ന അരിസോണ സ്റ്റേഡിയത്തിന്റെ അരീനയിൽ ഒരു ലക്ഷത്തിലധികം പേരാണ് എത്തിച്ചേർന്നത്.
ഇതോടെ സീക്രട്ട് സർവീസും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പും ഉയർന്ന സുരക്ഷാ തലത്തിലുള്ള പരിപാടിയായി അനുസ്മരണ ചടങ്ങിനെ പ്രഖ്യാപിച്ചു. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് കർശനമായ സുരക്ഷാ പ്രോട്ടോക്കോളാണ് ഏർപ്പെടുത്തിയിരുന്നത്.
‘ഞങ്ങൾ ചാർളി കിർക്ക് ആണ്’ എന്നെഴുതിയ ബാനറുകളും ചുവന്ന ബ്രേസ്ലെറ്റുകളും ധരിച്ചാണ് ജനക്കൂട്ടം സ്റ്റേഡിയത്തിൽ എത്തിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]