പഴക്കൃഷിയിലെ പരീക്ഷണം വിജയിപ്പിച്ച് ഷൈനി തെരേസ ജോസഫ് തോമാശ്ശേരിയിൽ. പൊതുമരാമത്ത് വകുപ്പിൽ നിന്നു വിരമിച്ചശേഷം പച്ചക്കറിയടക്കം ഒട്ടേറെ കൃഷികളിൽ പരീക്ഷണം നടത്തി ഒടുവിൽ പഴക്കൃഷിയിൽ ഭാഗ്യം കണ്ടെത്തിയിരിക്കുകയാണ്.
വീടിനോടു ചേർന്നുള്ള കൃഷിഭൂമിയിൽ 60 ലേറെ പഴവർഗങ്ങളാണ് കൃഷി ചെയ്യുന്നത്; ഏറെയും വിദേശികൾ. കുപ്പാസു, റൊളീനിയ, മാനില ചെറി, മലയൻ ചെറി, സൂരിനാം ചെറി, അക്കി, മധുര ലൂവി, സ്വീറ്റ് വുഡ് ആപ്പിൾ, ഐസ്ക്രീം ബീൻ, ലോങ്ങൻ, ഗാബ്, അബിയൂ, അവക്കാഡോ, മലബാർ ചെസ് നട്ട്, പലതരം പേരകൾ, പലതരം ചാമ്പകൾ അടക്കം വിവിധ പഴവർഗങ്ങളാണ് തോട്ടത്തിൽ കൃഷി ചെയ്യുന്നത്.
കൂടാതെ ഞാവൽ, വെട്ടി തുടങ്ങി ഒട്ടേറെ നാടൻവിഭവങ്ങളും ഈ തൊടിയിലുണ്ട്.
കൃഷിക്കു കൂട്ടായി ഭർത്താവ് ടി.ജെ.മൈക്കിളുമുണ്ട്. ഇരുവരും ജീവിതത്തിന്റെ വിശ്രമകാലം കൃഷിയിൽ വ്യാപൃതരാവുകയാണ്.
വിശ്രമജീവിതം ആരോഗ്യകരമാക്കാൻ കൃഷി ഏറെ ഗുണം ചെയ്യുമെന്നാണ് ഇവർ പറയുന്നത്. വിവിധയിനം പഴങ്ങൾ കൃഷി ചെയ്യുന്നതിനാൽ മിക്കപ്പോഴും തൊടിയിലിറങ്ങിയാൽ മധുരം നുണയാനാകും.
വൈകാതെ കൂൺ കൃഷി തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് ഷൈനി. ഇതോടൊപ്പം കായം നിർമിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

