ചാരുംമൂട്∙ നൂറനാട് ജംക്ഷൻ കേന്ദ്രീകരിച്ച് പൊതു ശുചിമുറി വേണമെന്ന വർഷങ്ങളായ നാട്ടുകാരുടെ ആവശ്യം സഫലമാകുന്നു. പാലമേൽ പഞ്ചായത്തും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 35 ലക്ഷം രൂപ മുടക്കിയാണ് നൂറനാട് മൃഗാശുപത്രി കോംപൗണ്ടിൽ ആധുനിക ശുചിമുറിയാണ് നിർമിക്കുന്നത്.
ടേക്ക് എ ബ്രേക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.
സർക്കാർ സ്ഥാപനങ്ങളും ചന്തയും ഒട്ടേറെ ബാങ്കുകളും നൂറനാട് ജംക്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്നുണ്ട്. നൂറനാട്ട് ശുചിമുറി വേണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്.
നൂറനാട്ടും ചാരുംമൂട്ടിലും ശുചിമുറി ഇല്ലാത്തതിന്റെ ദുരിതത്തെ കുറിച്ച് രണ്ട് മാസം മുൻപ് മനോരമ വാർത്തയാക്കിയിരുന്നു.
കെ–പി റോഡിലെ പ്രധാനപ്പെട്ട ജംക്ഷനായ ചാരുംമൂട്ടിൽ ചുനക്കര പഞ്ചായത്ത് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ശുചിമുറി നിർമിച്ചിരുന്നെങ്കിലും ഒരു വർഷത്തിനകം പ്രവർത്തനം നിലച്ചു. നൂറനാട്ട് ശുചിമുറി നിർമിക്കുന്നതോടെ ഇവിടെ പൊലീസ് സ്റ്റേഷൻ, സബ് ട്രഷറി, സബ് റജിസ്ട്രാർ ഓഫിസ് എന്നിവിടങ്ങളിൽ എത്തുന്നവർക്ക് ശങ്ക അകറ്റാൻ കഴിയും.
താമരക്കുളം, നൂറനാട്, ചുനക്കര പഞ്ചായത്തുകൾ സംയുക്തമായ ചാരുംമൂട് കേന്ദ്രീകരിച്ച് ഒരു ശുചിമുറി നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]