കൊച്ചി ∙ പരിഷ്കാരങ്ങൾ ഒന്നിനു പിന്നാലെ നടപ്പാക്കിയെങ്കിലും കുരുക്ക് ഒഴിയാതെ നഗര ഗതാഗതം. തിരക്കേറിയ സമയത്തു സിഗ്നൽ ലൈറ്റ് ഓഫ് ചെയ്തു കോടതി നിർദേശപ്രകാരം പൊലീസ് നേരിട്ടിറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് തുടർക്കഥ. ഇതുകൂടാതെ, ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാർ പല ജംക്ഷനുകളിലും വെളിച്ചക്കുറവുമൂലം അപകടഭീഷണിയും നേരിടുന്നു.വൈറ്റില ജംക്ഷൻപോലെ അതീവ തിരക്കുള്ള ജംക്ഷനുകളിൽ കുറഞ്ഞത് അഞ്ചു പൊലീസുകാരെങ്കിലുമുണ്ടെങ്കിലേ ഗതാഗതം നിയന്ത്രിക്കാനാവൂയെന്നതാണ് അവസ്ഥ.
എന്നാൽ ആൾക്ഷാമം നേരിടുന്ന സേനയ്ക്കും ഇതും വെല്ലുവിളിയാണ്.
ഇതിനു പുറമേയാണു സിഗ്നൽ ജംക്ഷനുകളിൽ മതിയായ ലൈറ്റുകൾ സ്ഥാപിക്കാത്തതിനാൽ നേരിടുന്ന പ്രശ്നങ്ങൾ. അകലെനിന്നു വരുന്ന വാഹനങ്ങൾ പലതും വെളിച്ചക്കുറവുമൂലം അടുത്തെത്തുമ്പോൾ മാത്രമാണു പൊലീസുകാരെ കാണുന്നത്. വാഹനങ്ങൾ തിരക്കുകൂട്ടി പാഞ്ഞുപോകുന്നതിനിടെ പൊലീസുകാർ ജീവൻ പണയംവച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്.നഗരത്തിലെ മുഖ്യ ജംക്ഷനുകളിലും പൊലീസുകാരുണ്ട്.
പ്രധാന ജംക്ഷനുകളിൽ സിഗ്നൽ ഓഫ് ചെയ്യും.
കലൂർ, ജഡ്ജസ് അവന്യു, ഫാർമസി ജംക്ഷൻ, വൈറ്റില, കടവന്ത്ര, ഇടപ്പള്ളി, പാലാരിവട്ടം മുതലായ സ്ഥലങ്ങളിലെല്ലാം പുതിയ പരിഷ്കാരം വന്നതോടെ തിരക്കേറിയ സമയങ്ങളിൽ ജംക്ഷനുകളിൽ കടന്നുപോകാനാവാതെ കാത്തുകിടക്കുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയോളമായി.തിരക്കുള്ള സമയങ്ങളിൽ രാവിലെ 8.30 മുതൽ 10വരെയും വൈകുന്നേരം 5 മുതൽ 7.30വരെയും ട്രാഫിക് ലൈറ്റുകൾ ഓഫ് ചെയ്തു ട്രാഫിക് പൊലീസിനെ നിയോഗിച്ചു ഗതാഗതം നിയന്ത്രിക്കണമെന്നായിരുന്നു ഓഗസ്റ്റ് 27ലെ ഹൈക്കോടതി ഉത്തരവ്.
ഓണത്തോടനുബന്ധിച്ചു നഗരത്തിലെ തിരക്കും കണക്കിലെടുത്തായിരുന്നു പൊലീസ് കമ്മിഷണർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. ബാനർജി റോഡിൽ പാലാരിവട്ടംവരെയും സഹോദരൻ അയ്യപ്പൻ റോഡിൽ മെഡിക്കൽ ട്രസ്റ്റ് മുതൽ വൈറ്റില വരെയും ഗതാഗത പ്രശ്നം അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ സ്ഥലങ്ങളിലും ട്രാഫിക് ലൈറ്റുകളിൽ, പച്ച ലൈറ്റ് കുറച്ചു സമയത്തേ തെളിയുന്നുള്ളൂവെന്നും പെട്ടെന്ന് തന്നെ ചുവപ്പാകുന്നതിനാൽ വാഹന നീക്കം വളരെ കുറവാണെന്നും അമിക്കസ്ക്യൂറി അറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി നടപടി.
പൊലീസ് ഉദ്യോഗസ്ഥനു പരുക്ക്
കലൂരിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വെളിച്ചക്കുറവാണ്. ജഡ്ജസ് അവന്യു ഉൾപ്പെടെ സിഗ്നൽ ജംക്ഷനുകളിലെ വെളിച്ചക്കുറവ് പൊലീസിനു വെല്ലുവിളിയാകുകയാണ്. പകൽസമയം പ്രശ്നമില്ലെങ്കിലും രാത്രിയിൽ വാഹനങ്ങൾ പാഞ്ഞുകയറി ഏതുനിമിഷവും അപകടമുണ്ടാക്കാവുന്ന അവസ്ഥ.
പള്ളിമുക്ക് ജംക്ഷനിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന ട്രാഫിക് എൻഫോഴ്സ്മെന്റ് (വെസ്റ്റ്) എസ്ഐക്ക് ഇരുചക്രവാഹനമിടിച്ചു വീണു പരുക്കേറ്റത് കഴിഞ്ഞ എട്ടിനാണ്. വെളിച്ചക്കുറവാണ് വില്ലനായത്.
റിഫ്ലക്ടിങ് ജാക്കറ്റിട്ടാണു പൊലീസ് നിൽക്കുന്നതെങ്കിലും ദൂരെനിന്നു വാഹനങ്ങൾ കാണണമെന്നില്ല. വേർതിരിച്ചു നിൽക്കാൻ കൃത്യമായ ഇടമില്ലാതെ റോഡിനു നടുവിൽ ഇരുട്ടത്ത് നിൽക്കേണ്ട
അവസ്ഥയിലാണു പൊലീസുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]