പട്ന∙ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വിശ്വസ്തൻ സഞ്ജയ് യാദവിനെ ചൊല്ലി
കുടുംബത്തിൽ ഉൾപ്പോരു മുറുകുന്നു. ലാലു യാദവിന്റെ മകൾ രോഹിണി ആചാര്യ സമൂഹ മാധ്യമങ്ങളിലൂടെ സഞ്ജയ് യാദവിനെതിരെ നടത്തിയ പരസ്യ വിമർശനം കുടുംബത്തിലെ ഭിന്നത പരസ്യമാക്കി. തേജസ്വി യാദവിന്റെ ഉപദേഷ്ടാവും രാജ്യസഭാംഗവുമാണ് സഞ്ജയ് യാദവ്. തേജസ്വി യാദവ് ഐപിഎൽ ക്രിക്കറ്റ് താരമായിരുന്ന കാലത്താണു ഹരിയാന സ്വദേശി സഞ്ജയ് യാദവുമായി ചങ്ങാത്തത്തിലായത്.
ആർജെഡിയിൽ നിന്നു പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവും മുൻപു സഞ്ജയ് യാദവിനെതിരെ രംഗത്തു വന്നിരുന്നു. തന്നെയും സഹോദരൻ തേജസ്വി യാദവിനെയും തമ്മിൽ തെറ്റിക്കുന്നതു സഞ്ജയ് യാദവാണെന്നു തേജ് പ്രതാപ് പല തവണ തുറന്നടിച്ചിട്ടുണ്ട്.
തേജസ്വി യാദവിന്റെ ‘ബിഹാർ അധികാർ യാത്ര’ വാഹനത്തിൽ തേജസ്വി യാദവിനായി സജ്ജീകരിച്ച മുൻ സീറ്റിൽ സഞ്ജയ് യാദവ് യാത്ര ചെയ്യുന്ന ചിത്രം പ്രചരിച്ചതിന്റെ പേരിലാണ് രോഹിണി ആചാര്യ ഇടഞ്ഞത്. ജീവിതത്തിൽ വൻ ത്യാഗങ്ങൾക്കു മുതിർന്നവർക്ക് ആത്മാഭിമാനവും വലുതാണ്. മകളും സഹോദരിയുമെന്ന നിലയിൽ തന്റെ കടമ നിർവഹിക്കുക മാത്രമാണു ചെയ്യുന്നതെന്നും രാഷ്ട്രീയ മോഹങ്ങളില്ലെന്നും രോഹിണി ആചാര്യ എക്സ് പോസ്റ്റിൽ പറയുന്നു.
ലാലു യാദവിന്റെ വൃക്ക മാറ്റൽ ശസ്ത്രക്രിയക്കായി വൃക്കദാനം നടത്തിയ മകളാണ് രോഹിണി ആചാര്യ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർഥിയായി മൽസരിച്ചു പരാജയപ്പെട്ടിരുന്നു.
തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതിൽ സഹോദരിമാരായ മിസ ഭാരതിക്കും രോഹിണി ആചാര്യയ്ക്കും കടുത്ത വിയോജിപ്പുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]