ന്യൂഡല്‍ഹി ∙ എച്ച് 1 ബി വീസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്താനുള്ള
നടപടിയില്‍ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വിഷയവുമായി ബന്ധപ്പെട്ട
റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലയെ ഉള്‍പ്പെടെ ഈ നടപടി എങ്ങനെ ബാധിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുടുംബങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാനുഷികപരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യതയുണ്ട്.
കണ്ടുപിടിത്തങ്ങളിലും സർഗാത്മകതയിലും ഇന്ത്യയിലെയും യുഎസിലേയും വ്യവസായങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. മുന്നോട്ടു പോകാനുള്ള ഏറ്റവും മികച്ച മാര്‍ഗം കണ്ടെത്താന്‍ ഇരുകൂട്ടരും ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദഗ്ധരായ ആളുകളുടെ പ്രവര്‍ത്തനം
യുഎസിലും സാങ്കേതികവിദ്യാ വികസനം, കണ്ടുപിടിത്തങ്ങള്‍, സാമ്പത്തികവളര്‍ച്ച, മത്സരക്ഷമത, സമ്പത്ത് സൃഷ്ടിക്കല്‍ എന്നിവയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
അതിനാല്‍തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഉള്‍പ്പെടെയുള്ള പരസ്പര നേട്ടങ്ങള്‍ കണക്കിലെടുത്തായിരിക്കും നയരൂപീകരണ വിദഗ്ധര്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കുക. ഈ നടപടി കുടുംബങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കാരണം മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
അതിനാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്ക് യുഎസ് അധികൃതര്‍ ഉചിതമായ പരിഹാരം കാണുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറയുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]