വടകര ∙ നിർത്താതെ കരഞ്ഞ് ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനു സിപിആര്‍ നല്കി ജീവന് രക്ഷിച്ച് വടകര
സിവില്‍ ഡിഫന്‍സ് അംഗം. വടകര മണിയൂര്‍ സ്വദേശി ലിഗിത്താണ് മൂന്നു മാസം പ്രായമുള്ള തന്റെ കുഞ്ഞിനു സിപിആര്‍ നല്കി ജീവന് രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് ശ്വാസം ലഭിക്കാതെ അബോധാവസ്ഥയിലാകുകയായിരുന്നു. പനിയായതിനാൽ കുഞ്ഞിനു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
അതിനു പിന്നാലെയാണ് നിർത്താതെ കരഞ്ഞതും അബോധാവസ്ഥയിലായതും. ഇതോടെ വീട്ടുകാര്‍ പകച്ചു ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സിപിആര്‍
നല്‍കുകയായിരുന്നു.
സിപിആർ നൽകി കുഞ്ഞിന്റെ ജീവന് രക്ഷിച്ച ശേഷം, പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. സിവിൽ ഡിഫൻസ് അംഗം എന്ന നിലയിൽ സിപിആർ നൽകാനുള്ള പരിശീലനം ലിഗിത്തിനു ലഭിച്ചതാണ് സഹായകരമായത്.
കുഞ്ഞിനു മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു. വീട്ടിലെ സിസി ടിവി ദൃശ്യം ലിഗിത്ത് പുറത്തിവിട്ടു.
സിവില്‍ ഡിഫന്‍സ് അംഗമായതിനാലാണ് പരിഭ്രമിക്കാതെ ഇത്തരത്തില്‍ ചെയ്യാന്‍ സാധിച്ചതെന്നും സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനും കുടുംബവുമെന്നും ലിഗിത്ത് പറഞ്ഞു. ആശുപത്രിയിലെത്തുന്നതിന്നു മുൻപു നൽകേണ്ട
പ്രാഥമിക ശുശ്രൂഷ ജീവൻ രക്ഷിക്കാൻ വരെ ഉതകുന്നതാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]