കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം മേധാവിയും കാലിക്കറ്റ് സർവകലാശാല മെഡിസിൻ വിഭാഗം ഡീനും ആയിരുന്ന ഡോ. ആർ.
വേലായുധൻ നായർ (80) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
കേരള സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം സ്ഥാപക അധ്യക്ഷനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലും ആയിരുന്ന പരേതനായ പ്രൊഫ. വി.
ആർ. പിള്ളയുടെ പുത്രനാണ്.
ഭാര്യ: വത്സല വി. നായർ.
മക്കൾ: ഡോ. വി.
രാജ്മോഹൻ (മനോരോഗ വിഭാഗം പ്രൊഫസർ, കെ.എം.സി.ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ.
വി. അർജുൻ (കോർണിയ സർജൻ, കോംട്രസ്റ്റ് ഹോസ്പിറ്റൽ, കോഴിക്കോട്).
മരുമക്കൾ: ഡോ. ദിവ്യ രാജ്മോഹൻ (അസി.
പ്രൊഫസർ, ഗവ. ഡെന്റൽ കോളജ്, കോഴിക്കോട്), ഡോ.
ദീപ അർജുൻ (ശിശുരോഗ വിദഗ്ധ, പെരുമണ്ണ ഗവ. ഹോസ്പിറ്റൽ).
സഹോദരങ്ങൾ : പരേതനായ ഡോ.
ആർ ഗോവിന്ദൻ നായർ (കോഴിക്കോട് മെഡിക്കൽ കോളജ് മുൻ മെഡിസിൻ വിഭാഗം മേധാവി ) ആർ. രാമചന്ദ്രൻ നായർ (ടെക്സസ്) ആർ.
രാജശേഖരൻ നായർ (ഇലക്ട്രിക്കൽ എൻജിനീയർ, യൂണിവേഴ്സൽ എൻജിനീയറിങ്, കൊച്ചി ), പരേതനായ ജയകുമാർ ആർ. നായർ (ബോംബെ ഡ്രഗ് ഹൗസ് മുംബൈ, രഘുകുമാർ ആർ.
നായർ, ലക്ഷ്മി ആർ. നായർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]