തിരുവനന്തപുരം: കൗൺസിലർ ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ തിരുമല വാർഡ് കൗൺസിലറും ബിജെപി നേതാവുമായ കെ. അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നു.
താൻ എല്ലാവരെയും സഹായിച്ചെങ്കിലും, പ്രതിസന്ധി ഘട്ടത്തിൽ പൂർണമായും ഒറ്റപ്പെട്ടുപോയെന്ന് അനിൽകുമാർ കത്തിൽ പറയുന്നു. താൻ ഭാരവാഹിയായ വലിയശാല ഫാം ടൂർ സൊസൈറ്റിക്ക് ആറ് കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
സൊസൈറ്റി ഏകദേശം ആറ് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. പതിനൊന്ന് കോടിയുടെ ആസ്തിയുള്ള സൊസൈറ്റിയുടെ കിട്ടാക്കടം പിരിച്ചെടുത്ത് നിക്ഷേപകർക്ക് നൽകണമെന്നും ഇതിന്റെ പേരിൽ തൻ്റെ കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.
സഹായിച്ചവർക്ക് നന്ദി രേഖപ്പെടുത്തിയാണ് കുറിപ്പ് അവസാനിക്കുന്നത്. ബിജെപി നേതൃത്വത്തിനെതിരെയും ആത്മഹത്യാക്കുറിപ്പിൽ രൂക്ഷ വിമർശനമുണ്ട്.
താൻ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. താനോ കുടുംബമോ സൊസൈറ്റിയിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും കത്തിൽ അടിവരയിട്ട് പറയുന്നു.
ഇന്ന് രാവിലെയാണ് അനിൽകുമാറിനെ തിരുമലയിലെ കൗൺസിലർ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കോർപ്പറേഷനിലും ജില്ലയിലും ബിജെപിയുടെ നിരവധി സമരമുഖങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അനിൽകുമാർ.
സഹകരണ സംഘത്തിലെ പ്രതിസന്ധി അനിൽകുമാർ പ്രസിഡന്റായ സഹകരണ സംഘത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ newskerala.net നോട് സ്ഥിരീകരിച്ചു. സംഘത്തിൽ ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്നും വായ്പയെടുത്തവർ തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വായ്പ തിരിച്ചടയ്ക്കാനുള്ളവരുമായി പാർട്ടി നേതാക്കൾ നേരിട്ട് സംസാരിച്ചിരുന്നു. പാർട്ടി എല്ലാ ഘട്ടത്തിലും അനിലിനൊപ്പം ഉണ്ടായിരുന്നു.
2024 വരെയുള്ള ഓഡിറ്റ് നടപടികൾ കൃത്യമായി പൂർത്തിയാക്കിയതാണ്. അഭിമാനിയായ അനിൽ, സംഘം നേരിട്ട
പ്രതിസന്ധിയിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കരമന ജയൻ കൂട്ടിച്ചേർത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]