കൂത്താട്ടുകുളം∙ മണ്ണത്തൂരിൽ അനധികൃതമായി പാറ ഖനനം ചെയ്തു കടത്തുന്നതിനിടെ 3 ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ പിടികൂടി. മണ്ണത്തൂർ മറ്റത്തിൽ മത്തായിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. 30 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും 4 മീറ്റർ ആഴത്തിലും പാറ പൊട്ടിച്ചതായി കണ്ടെത്തി. ഇവിടെ അനധികൃത ഖനനം നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേ നൽകിയിരുന്നു. എന്നാൽ ഇന്നലെ രാവിലെ വീണ്ടും പാറ ഖനനം ചെയ്ത് കടത്താൻ നീക്കം നടത്തിയതോടെ വില്ലേജ് ഓഫിസർ രാഗേഷ് പിള്ളയുടെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിനു കൈമാറി. തുടർ നടപടികൾക്കായി വില്ലേജ് ഓഫിസർ ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]