അങ്കമാലി ∙ കേരള സംഗീത നാടക അക്കാദമി ‘ത്രിഭംഗി’ മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് സിഎസ്എ ഓഡിറ്റോറിയത്തിൽ അരങ്ങുണർന്നു.സംഗീതത്തിന്റെയും ഭാവങ്ങളുടെയും ലയത്തിൽ ഹൃദയങ്ങൾ ഒന്നിക്കുന്ന ദിനങ്ങളാണിനി.നൃത്തോത്സവം കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ.ഷിബു അധ്യക്ഷത വഹിച്ചു.
ബെന്നി ബഹനാൻ എംപി, മുൻ മന്ത്രി ജോസ് തെറ്റയിൽ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടർ ചിത്ര സുകുമാരൻ, അക്കാദമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി, നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ.ഏലിയാസ്, സ്വാഗതസംഘം ജനറൽ കൺവീനർ ടോണി പറമ്പി എന്നിവർ പ്രസംഗിച്ചു.
26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അക്കാദമി ദേശീയ നൃത്തോത്സവവും നൃത്തശിൽപശാലയും സംഘടിപ്പിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു ശേഷം കല്യാണി മേനോൻ ഹരികൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടത്തോടെയാണ് നൃത്തോത്സവം തുടങ്ങിയത്.
സുജാത മഹാപത്രയുടെ ഒഡീസി നൃത്തവും അരങ്ങേറി. ബി.ആർ വിക്രംകുമാർ, ജോർജ് എസ്.
പോൾ എന്നിവർ പ്രസംഗിച്ചു.കൾചറൽ സൊസൈറ്റി ഓഫ് അങ്കമാലിയുടെയും ജില്ലാ കേന്ദ്രകലാസമിതിയുടെയും സഹകരണത്തോടെയാണ് നൃത്തോത്സവം നടക്കുന്നത്.അക്കാദമി ചെയർമാനെയും സെക്രട്ടറിയും സിഎസ്എ ഭാരവാഹികൾ ആദരിച്ചു.
മാതൃ വിയോഗ ദുഃഖം ഉള്ളിലൊതുക്കി സുജാത മഹാപത്ര നൃത്തമാടി
അങ്കമാലി ∙ അമ്മയുടെ വേർപാടിന്റെ ദുഃഖം ഉള്ളിലൊതുക്കി സുജാത മഹാപത്ര നൃത്തവേദിയിൽ നിറഞ്ഞാടി. രണ്ടു ദിവസം മുൻപാണ് പ്രശസ്ത ഒഡീസി നർത്തകി സുജാത മഹാപത്രയുടെ അമ്മ മരിച്ചത്.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവ വേദിയിലാണുസുജാത ചുവടു വച്ചത്. ഒഡീസി ആചാര്യൻ ഗുരു കേളു ചരൺമഹാപത്ര ചിട്ടപ്പെടുത്തിയ യശോദരയും ഉണ്ണിക്കണ്ണനും തമ്മിലുള്ള ആത്മഭാഷണവും അദ്ദേഹത്തിന്റെ മരുമകൾ കൂടിയായ സുജാത മഹാപത്ര ഒഡീസിയിലൂടെ അവതരിപ്പിച്ചു.
അമ്മയായിരുന്നു ആദ്യ ഗുരുവെന്ന് ഒഡീസി അവതരണത്തിന് ശേഷം സുജാത മഹാപത്ര പറഞ്ഞു. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും ഉപഹാരം നൽകി സുജാത മഹാപത്രയെ ആദരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]