കൊച്ചി ∙ ഗർഭകാലത്തിന്റെ 23–ാമത്തെ ആഴ്ചയിൽ, 350 ഗ്രാം മാത്രം ഭാരവുമായാണു നോവ പിറന്നു വീണത്; ഭാരത്തിന്റെ കണക്ക് നോക്കുമ്പോൾ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നവജാത ശിശു. വെല്ലുവിളികളെ അതിജീവിച്ച് അവൻ വളർന്നു.
നോവയുടെ അതിജീവനത്തിന്റെ ഒന്നാം പിറന്നാൾ ലൂർദ് ആശുപത്രിയിൽ ആഘോഷിച്ചു. ലൂർദ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ.
റോജോ ജോയിയുടെ നേതൃത്വത്തിലുള്ള നിയോനേറ്റൽ വിഭാഗത്തിൽ 100 ദിവസത്തിലധികം നീണ്ട ചികിത്സ. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.
ജോർജ് സെക്വീര, അസോഷ്യേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ഡോ.
റോജോ ജോയി, മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് ജോൺ ഏബ്രഹാം, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത്, നിയോനേറ്റൽ ഐസിയു ഹെഡ് നഴ്സ് കെ.
സ്മിത ദേവി തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]