തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ രാത്രിയിൽ സർജിക്കൽ ബ്ലോക്കിലേക്ക് പോകണമെങ്കിൽ തപ്പി തടയും. പൂർണമായും ഇരുട്ട് മൂടിയ സ്ഥിതിയിലാണ് ഈ പരിസരം.
വഴി വിളക്കുകളോ മറ്റു സൗകര്യങ്ങളോ ഈ ഭാഗങ്ങളില്ല. പൊളിക്കാനായി ഇട്ടിരിക്കുന്ന വാർഡുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇത് മൂലം സമീപത്തെ മറ്റിടങ്ങളും ഇരുട്ടിലായി.
വാർഡ് 6,7, 10 എന്നിവയാണ് ഈ ഭാഗങ്ങളിൽ പൊളിക്കാനായി ഇട്ടിരിക്കുന്നത്. ഇവിടങ്ങളിലെ വൈദ്യുതി നിലവിൽ വിച്ഛേദിച്ചതിന് പിന്നാലെയാണ് വെളിച്ചം നിലച്ചത്.
ആശുപത്രിയിലെ പ്രധാന ബ്ലോക്കായ സർജിക്കൽ ബ്ലോക്കിലേക്ക് പോകാനുള്ള വഴി മുഴുവൻ ഇരുട്ട് നിറഞ്ഞു കിടക്കുകയാണ്. രാത്രിയിൽ ആളുകൾക്ക് ഇതു വഴി നടന്ന് പോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.
അപ്രതീക്ഷിതമായി വാഹനങ്ങൾ എത്തിയാൽ ഇതു വഴി സഞ്ചരിക്കുന്നവർക്ക് അപകടം സംഭവിക്കാനും സാധ്യതയേറെയാണ്. ആശുപത്രി ഗേറ്റ് കടന്ന് അകത്തേക്ക് കയറിയാൽ ആദ്യത്തെ രണ്ടു മൂന്നു കെട്ടിടങ്ങൾ കഴിഞ്ഞാൽ പൂർണമായും ഇരുട്ടാണ്.
ഇഴജന്തുക്കൾ കിടന്നാൽ പോലും കാണാൻ സാധിക്കില്ല. മൊബൈൽ ഫോൺ വെളിച്ചമാണ് രാത്രി ഇതു വഴി സഞ്ചരിക്കുന്നവർക്ക് ആശ്രയം.
സർജിക്കൽ ബ്ലോക്കിൽ കിടക്കുന്നവരുടെ കൂട്ടിരിപ്പുകാർ സാധനങ്ങളും മരുന്നും വാങ്ങാനായി രാത്രി ഈ ഇരുട്ടിലൂടെ വേണം സഞ്ചരിക്കാൻ. വെളിച്ചമില്ലാതെ വന്നതോടെ ഈ ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ ശല്യം ഉണ്ടാകുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ആശുപത്രിയുടെ ഏറ്റവും പുറകിലായാണ് സർജിക്കൽ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്.
ഒട്ടേറെ പേർ ചികിത്സയിൽ കഴിയുന്ന ഇവിടെയുള്ളവരാണ് രാത്രിയിൽ സഞ്ചരിക്കാൻ ഏറെ പ്രയാസം നേരിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]