കൂരാച്ചുണ്ട്∙ കക്കയം കെഎസ്ഇബി ജലവൈദ്യുതി പദ്ധതി പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ സ്ഥലം വിട്ടുനൽകിയവരുടെ ഭൂനികുതി 2005 മുതൽ വില്ലേജിൽ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കക്കയത്തെ 5 കുടുംബങ്ങൾ കൂരാച്ചുണ്ട് വില്ലേജ് ഓഫിസിനു മുൻപിൽ നിരാഹാര സമരം നടത്തി. ലീല കൂവപ്പൊയിൽ, പ്രജീഷ് പൂവത്തുങ്കൽ, ത്രേസ്യാമ്മ പൂവത്തുങ്കൽ, ജോസഫ് കുറുമുട്ടത്ത്, മാത്യു കുറുമുട്ടത്ത് എന്നിവരുടെ ഭൂനികുതി വില്ലേജ് അധികൃതർ കഴിഞ്ഞ 20 വർഷമായി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. റവന്യു രേഖകൾ എല്ലാം കൈവശമുള്ള ഭൂവുടമകൾക്ക് നികുതി, കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ ഭൂമി വിട്ടുനൽകിയതിനുള്ള നഷ്ടപരിഹാരത്തുക തുക കെഎസ്ഇബിയിൽ നിന്നു ലഭിച്ചിരുന്നില്ല.
2018ൽ നികുതി സ്വീകരിക്കാൻ റവന്യു വകുപ്പിന് ഉത്തരവ് നൽകിയെങ്കിലും നടപ്പിലായില്ല.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച സമരം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാരിയർ എന്നിവർ നടത്തിയ ചർച്ചയിൽ 3 മണിക്ക് അവസാനിപ്പിച്ചു. 30ന് അകം ഭൂമിയുടെ രേഖകൾ പരിശോധിച്ച് നികുതി സ്വീകരിക്കുമെന്ന കലക്ടറുടെ ഉത്തരവ് തഹസിൽദാർക്ക് നൽകി.
ഡപ്യൂട്ടി തഹസിൽദാർ സുരേഷ് എം.മാവിലായി, മെംബർമാരായ ഡാർലി ഏബ്രഹാം, സണ്ണി പുതിയകുന്നേൽ, വില്ലേജ് ഓഫിസർ പി.വി.സുധി, വി.ജെ.സണ്ണി, ജോസ് വെളിയത്ത്, എ.സി.ഗോപി, എൻ.കെ.കുഞ്ഞമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]