എടത്വ ∙ ചങ്ങങ്കരി കൊട്ടാരം പാലത്തിന്റെ തകർന്ന കൈവരികൾ എടത്വ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുനർനിർമിക്കും. അടിയന്തരമായി പാലത്തിന് ഇരുവശത്തും അപകട
മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കും. പാലത്തിലൂടെയുള്ള അപകട
യാത്ര സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. കൈവരി തകർന്ന പാലത്തിന്റെ സമീപത്തു കൂടി വൈദ്യുതലൈൻ കടന്നു പോകുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലായിരുന്നു.
തുടർന്നു കെഎസ്ഇബി അധികൃതർ അപകടകരമായ വൈദ്യുത ലൈൻ നീക്കം ചെയ്തശേഷം പാലത്തിൽ നിന്ന് എത്താത്ത രീതിയിൽ കേബിൾ വഴി വൈദ്യുത ലൈൻ പുനഃസ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കിയിരുന്നു.
എന്നാൽ പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കാൻ ആരും തയാറാകാതിരുന്നതോടെ മനോരമ തുടർവാർത്ത നൽകിയിരുന്നു. പൊതു പ്രവർത്തകനായ മങ്കൊമ്പ് ഇളവുംപാക്കൽചിറ എൻ.ബാബു ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദേശത്തെ തുടർന്നാണു പഞ്ചായത്തിൽ പ്രത്യേക കമ്മിറ്റി കൂടി തീരുമാനമെടുത്തത്. ചങ്ങങ്കരി ദേവസ്വം യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ബി.അശോകൻ വൈപ്പിശേരിയും വിഷയത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]