റെഡ്മി തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോണായ റെഡ്മി 15ആർ 5ജി ചൈനയിൽ പുറത്തിറക്കി. നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലും അഞ്ച് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലുമാണ് പുതിയ ഹാൻഡ്സെറ്റ് വരുന്നത്.
240Hz ടച്ച് സാമ്പിൾ റേറ്റിനുള്ള പിന്തുണയുള്ള 6.9 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് നൽകുന്ന ഇതിൽ ദീർഘകാല ബാക്കപ്പിനായി 6000എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2 ലാണ് പുതിയ റെഡ്മി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. റെഡ്മി 15ആർ 5ജിയുടെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, റെഡ്മി 4ജിബി RAM + 128ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 13,000 രൂപ വിലയുണ്ട്.
ഇതിനുപുറമെ, 6ജിബി + 128ജിബി- 19,000 രൂപ, 8ജിബി + 128ജിബി- ഏകദേശം 23,000 രൂപ, 8ജിബി + 256ജിബി- ഏകദേശം 25,000 രൂപ, 12ജിബി + 256ജിബി- ഏകദേശം 28,000 രൂപ എന്നിങ്ങനെയാണ് വില. ക്ലൗഡി വൈറ്റ്, ലൈം ഗ്രീൻ, ഷാഡോ ബ്ലാക്ക്, ട്വിലൈറ്റ് പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാം .
റെഡ്മി 15R 5G യിൽ 720×1600 പിക്സൽ റെസല്യൂഷനുള്ള 6.9 ഇഞ്ച് ഡിസ്പ്ലേയുണ്ട്. ഡിസ്പ്ലേ പാനൽ 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 810 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ പിന്തുണയ്ക്കുന്നു.
ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, വെർച്വൽ ഡിസ്റ്റൻസ് സെൻസർ, വൈബ്രേഷൻ മോട്ടോർ എന്നിവയും ഫോണിൽ ഉൾപ്പെടുന്നു. ഐപി64 റേറ്റിംഗോടെയാണ് സ്മാർട്ട്ഫോൺ വരുന്നത്.
ഈ ഫോണിന്റെ ഭാരം 205 ഗ്രാം, കനം 7.99 എംഎം എന്നിങ്ങനെയാണ്. 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000എംഎച്ച് ബാറ്ററിയാണ് റെഡ്മി 15ആർ 5ജിയിൽ ലഭിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]