കോതമംഗലം∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയുടെ ഓട നിർമാണത്തിലെ അപാകത മൂലം നേര്യമംഗലത്തു കടകളിലും വീടുകളിലും ചെളിവെള്ളം കയറി.
ബുധനാഴ്ച രാത്രി കനത്ത മഴയിലാണു വെള്ളം റോഡിലൂടെ കുത്തിയൊഴുകി നാട്ടുകാർക്കും യാത്രക്കാർക്കും വിനയായത്. ടൗണിൽ 15 കടകളിലും ടിബി ജംക്ഷനിലെ 3 വീടുകളിലുമാണു വെള്ളം കയറിയത്.
ഗവ. ആശുപത്രിക്കു സമീപം നിലവിലെ കലുങ്ക് അടച്ച് ഓട
നിർമിച്ചതും നിർമാണ പ്രവൃത്തിയുടെ ഭാഗമായി റോഡരികിൽ മണ്ണ് കൂട്ടിയിട്ടതും പ്രശ്നമായി.
മലവെള്ളപ്പാച്ചിലിൽ മണ്ണും ഒഴുകിയെത്തിയതോടെ ടൗണിൽ ചെളിവെള്ളം നിറഞ്ഞു. വില്ലാഞ്ചിറ ഭാഗത്തു നിന്നുള്ള ഓടകൾ പൂർത്തിയാക്കാതെ ഇടവിട്ടു നിർമിച്ചിരിക്കുന്നതും റോഡിലൂടെ വെള്ളം ഒഴുകിയെത്താൻ കാരണമായി. അടഞ്ഞ കലുങ്ക് താൽക്കാലികമായി തുറന്നു പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]