മൂവാറ്റുപുഴ∙ സഹകരണ ബാങ്കിലെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജപ്തി നടപടികളുമായി മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. യുഡിഎഫ് ഭരിക്കുന്ന ഏനാനല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് പുന്നമറ്റത്തെ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ ജപ്തി നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്.
ആയവന മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ പി.എസ്. അജീഷിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്.
2018ൽ പരസ്പര ജാമ്യത്തിലാണ് പുന്നമറ്റത്തുള്ള മുസ്ലിം ലീഗ് നേതാവും ഭാര്യയും ചേർന്ന് 20,000 രൂപ വീതം ബാങ്കിൽ നിന്നു വായ്പ എടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെയാണു സെയിൽസ് ഓഫിസറുടെ നേതൃത്വത്തിൽ ബാങ്ക് അധികൃതർ നടപടികളുമായി വീട്ടിലെത്തിയത്.
മാനുഷിക പരിഗണന നൽകി വായ്പ തിരിച്ചടയ്ക്കാൻ 2 ദിവസം അവധി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല എന്നാണ് ആക്ഷേപം.
ബാങ്കിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ വീടിനുള്ളിലേക്ക് കടത്തി വിടുന്നതിനും അജീഷും സംഘവും തടസ്സം സൃഷ്ടിച്ചു. ഇതേ തുടർന്ന് ഒരാളുടെ വായ്പ എങ്കിലും പൂർണമായും അടയ്ക്കണമെന്ന് ബാങ്ക് അധികൃതർ നിലപാട് സ്വീകരിച്ചു.
ഇതോടെ 38000 രൂപ പലയിടങ്ങളിൽ നിന്നു സ്വരൂപിച്ച് ബാങ്ക് അധികൃതർക്ക് നൽകിയതോടെയാണ് ഇവർ നടപടികൾ താൽക്കാലികമായി അവസാനിപ്പിച്ച് പിന്തിരിഞ്ഞത്. ബാങ്കിന്റെ ഭാഗത്തു നിന്നുള്ള എല്ലാവിധ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിനു ശേഷമാണ് സെയിൽസ് ഓഫിസർ അടക്കമുള്ളവർ പൊലീസിന്റെ സഹായത്തോടെ വീട്ടിൽ എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]