പറവൂർ ∙ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്നു നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിലാക്കി വഴിയരികിൽ കൂട്ടിയിട്ടു 2 ആഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധമുയരുന്നു. കടവത്ത് റോഡ്, പെരുമനം കോട്ടേജ് റോഡ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ മാലിന്യച്ചാക്കുകൾ കൂട്ടിയിട്ടിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഏറെ. നീക്കം ചെയ്യാനുള്ള ലോറി കേടാണെന്നാണ് പരാതി പറയുന്നവരോട് നഗരസഭാധികൃതർ പറയുന്നത്.എന്നാൽ, ഹരിതകർമ സേനയെ ഉപയോഗിച്ചു ശേഖരിക്കുന്ന മാലിന്യങ്ങൾ വഴിയരികിൽ കൂട്ടിയിടുന്നതു പതിവാണ്.
വർഷങ്ങളായി നഗരസഭാധികൃതർ ഈ നടപടി തുടരുന്നുണ്ട്.
ആഴ്ചകൾ കഴിഞ്ഞാണ് പലപ്പോഴും ചാക്കുകൾ മാറ്റുന്നത്. വഴിയോരങ്ങൾ മാലിന്യ സംഭരണ കേന്ദ്രമാക്കുന്ന നടപടിക്കെതിരെ നഗരസഭ കൗൺസിൽ യോഗങ്ങളിൽ പലതവണ കൗൺസിലർമാർ തന്നെ പരാതികൾ ഉന്നയിച്ചിട്ടുള്ളതാണ്.
മാലിന്യങ്ങൾ റോഡരികിൽ കിടക്കുന്നതു നാട്ടുകാർക്കും കാൽനടയാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ചാക്കുകെട്ടുകൾക്കിടയിൽ ഇഴജന്തുക്കൾ കയറിയിരുന്നാൽ അറിയില്ല.
അതിനാൽ വഴിയരികിൽ കൂട്ടിയിടുന്ന മാലിന്യങ്ങൾ എത്രയും വേഗം നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]