തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനി ആനന്ദ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് പേരൂർക്കട
പൊലീസിനും എസ്എപി കമാൻഡന്റിനും പരാതി നൽകി. ജാതിയുടെ പേരിലും മറ്റും ആനന്ദിന് പീഡനം നേരിടേണ്ടി വന്നുവെന്നാണ് സഹോദരൻ അരവിന്ദ് പറഞ്ഞത്.
ശാരീരികമായും മാനസികമായും തളർത്തി. മൂന്ന് മാസമായി ആനന്ദ് ഡിപ്രഷനിലായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു.
ആനന്ദിന് പരിശീലന സമയത്ത് അവധി അനുവദിച്ചില്ലെന്നും കുടുബം ആരോപിച്ചു. പൊലീസ് ട്രെയിനിയായ വിതുര മീനാങ്കൽ സ്വദേശിയായ ആനന്ദ് രണ്ടു ദിവസം മുമ്പ് രണ്ട് കൈയിലും ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ആനന്ദിനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മുറിവുകള്‍ ഗുരുതരമായിരുന്നില്ല.
ചികിത്സക്കു ശേഷം ക്യാമ്പിലേക്ക് കൊണ്ടുവന്ന ആനന്ദിന് കൗണ്‍സിലിംഗ് നൽകി. പേരൂർക്കട
പൊലീസ് മൊഴിയെടുത്തപ്പോഴും ആർക്കെതിരെയും പരാതി പറഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്നലെയും അമ്മയും സഹോദരനും ആനന്ദിനെ കണ്ടിരുന്നു.
രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും പരിശീലനത്തിനിറങ്ങാമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആനന്ദിനോട് പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ആനന്ദ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ ബി കമ്പനിയിലെ പ്ലാൻറൂണ്‍ ലീഡറായി തെരഞ്ഞെടുത്ത ശേഷം ആനന്ദ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
കൗണ്‍സിംഗിന് ശേഷം സന്തോഷവാനായിരുന്ന ആനന്ദിനെ കണ്ടാണ് രാവിലെ മറ്റുള്ളവർ ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി പോയത്. ഈ സമയം ബാരക്കിൽ തൂങ്ങിമരിക്കുകയായിരുന്നു.
പേരൂർക്കട ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
ആർഡിഒയുടെ സാനിധ്യത്തിലാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. സംഭവത്തിൽ പേരൂർക്കട
പൊലീസും എസ്എപി കമാണ്ടൻറും അന്വേഷണം തുടങ്ങി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]