ഗൂഡല്ലൂർ ∙ ഓവാലിയിൽ മനുഷ്യരെ ആക്രമിക്കുന്ന ബാലകൃഷ്ണൻ എന്ന് അറിയപ്പെടുന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ നിന്നുള്ള 4 താപ്പാനകളെ ബാർവുഡിൽ എത്തിച്ചു.
ആനയെ മയക്കു വെടി വച്ച് തളയ്ക്കുന്നതിനുള്ള സ്പെഷൽ ടീമംഗങ്ങൾ അടക്കം 60 പേരാണ് ഇവിടെ എത്തിയിരിക്കുന്നത്. ആനയെ മയക്ക് വെടിവച്ച് പിടികൂടിയ ശേഷം റേഡിയോ കോളർ സ്ഥാപിച്ച് ഉൾ വനത്തിൽ വിടാനാണ് തീരുമാനം.
ഇതിനായി റേഡിയോ കോളർ എത്തിച്ചിട്ടുണ്ട്.
ഇന്നലെ നടത്തിയ തിരച്ചിലിൽ കാട്ടാന കുറുമ്പർ പാടി ഭാഗത്തേക്ക് മാറിയതായി കണ്ടെത്തി. കുറുമ്പർ പാടി ഭാഗത്ത് ആനയെ മയക്കുവെടി വയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
നിരന്ന പ്രദേശത്ത് എത്തിയാൽ മാത്രമേ മയക്കു വെടിവയ്ക്കാൻ സാധിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആനയെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
ഓവാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 12 പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയാണിത്. ഒരാഴ്ചയ്ക്കുള്ളിൽ കാട്ടാനയെ പിടികൂടാൻ സാധിക്കുമെന്ന് വനംവകുപ്പ് ജീവനക്കാർ അറിയിച്ചു.
റിസോർട്ട് ഉടമയെ കാട്ടാന ആക്രമിച്ചു
ഗൂഡല്ലൂർ ∙ മസിനഗുഡിയിൽ നടക്കാനിറങ്ങിയ റിസോർട്ട് ഉടമയെ കാട്ടാന ആക്രമിച്ചു.
മസിനഗുഡിക്കടുത്ത് ആച്ചിക്കരയിൽ മേത്ത (71)യെ ആണ് ഇന്നലെ വൈകിട്ട് 7 നു കാട്ടാന ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആച്ചിക്കരയിലെ ടാമറിൻ ട്രീ റിസോർട്ട് ഉടമയാണ്.
ആച്ചിക്കരയിലെ റോഡിലൂടെ നടന്നു വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ബഹളം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കാട്ടാനയെ തുരത്തി.
മേത്തയെ ആശുപത്രിയിലെത്തിച്ചു.
യുവാവിനെ കാട്ടാന ആക്രമിച്ചു
ഗൂഡല്ലൂർ∙ ദേവർഷോലയ്ക്ക് സമീപം കടച്ചനക്കൊല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്കേറ്റു.
ഇയാളെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ടച്ചന കൊല്ലിയിലെ ബൊമ്മന് (30) ആണ് പരുക്കേറ്റത്. വീട്ടിലേക്ക് നടന്നു വരുന്ന വഴിയിൽ രാത്രി 9 മണിക്കാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെ ഉണ്ടായിരുന്നവർ ബഹളം വച്ച് കാട്ടാനയെ തുരത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]