സ്വന്തം ലേഖിക
തലശേരി: വിവാഹമോചനത്തിന് ഹർജിയുമായി എത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ തലശേരിയിലെ രണ്ടു അഭിഭാഷകര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു.
വിവാഹമോചനഹർജിയുമായി തലശേരിയിലെത്തയ പരാതിക്കാരിയായ യുവതിയെ രണ്ടു അഭിഭാഷകര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതി തലശേരി ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.
തലശേരി കോടതിയിലെ അഭിഭാഷകരായ എം.ജെ ജോണ്സന്, കെ.കെ ഫിലിപ്പ് എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. 2021- ഒക്ടോബര്‍ മാസം മുതല്‍ 2023-ഫെബ്രുവരിയുളള സമയങ്ങളില്‍ തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ അഭിഭാഷകരുടെ ഓഫീസില്‍ വെച്ചും കോഴിക്കോട്ടെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍വെച്ചും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി.
കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം തലശേരി ടൗണ്‍ പൊലീസ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]