കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ അറബിക്കടലിന്റെ തീരത്ത് 45–65 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
ഫെസിലിറ്റേറ്റർ
ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി ക്ലാസ് വിദ്യാർഥികൾക്ക് ഗണിതം മെച്ചപ്പെടുത്തുന്ന പദ്ധതിയിലേക്ക് താൽക്കാലിക ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24നു രാവിലെ 11ന് ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. 9605172554.
നിയമനം
∙ ജിവിഎച്ച്എസ് കാഞ്ഞങ്ങാട് സൗത്തിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 22ന് രാവിലെ 11ന് നടക്കും. ∙ ഉപ്പിലിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് രാവിലെ 10ന് നടക്കും.
∙ ബന്തടുക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് (കന്നഡ) വിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 22ന് രാവിലെ പത്തിന് സ്കൂൾ ഓഫിസിൽ നടക്കും.
∙ ബദ്രഡുക്കയിലുളള മൊഗ്രാൽപുത്തൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഫിറ്റിങ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 25ന് 11ന് നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]