കരിങ്കുന്നം∙ വരുന്ന തുലാമഴക്കാലം എങ്ങനെ അതിജീവിക്കും എന്ന ആശങ്കയിലാണ് മണിയാക്കുംപാറ നിവാസികൾ. കാരണം മഴവെള്ളം കുത്തിയാഴുകിയാൽ ബാക്കിയുള്ള റോഡുകൂടി ഒലിച്ചു പോകും. നിലവിൽ കാൽ കിലോമീറ്ററോളം ദൂരം കാൽനടയാത്ര പോലും സാധ്യമല്ലാത്ത വിധം തകർന്നു കിടക്കുകയാണ്.
മുട്ടൊപ്പം താഴ്ചയുള്ള കുഴികളാണ് പലയിടത്തും.
തൊടുപുഴ – പാലാ സംസ്ഥാന ഹൈവേയുടെ സമാന്തരമായി കരിങ്കുന്നം കുഴിമറ്റത്തുനിന്നു തുടങ്ങി കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിലൂടെ സഞ്ചരിച്ച് ഹൈവേയിൽ തന്നെയുള്ള മാനത്തൂരിൽ അവസാനിക്കുന്ന റോഡാണിത്. ഈ പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
റോഡിന്റെ ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന ഭാഗമാണ് തകർന്നു കിടക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ കോട്ടയം ജില്ലയിലെ പാമ്പനാൽ വെള്ളച്ചാട്ടത്തിലേക്ക് എത്താനുള്ള വഴി കൂടിയാണിത്.
മുൻപ് ഹൈവേയിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ ബസുകളടക്കം ഇതുവഴി പോയിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ മഴക്കാലത്ത് ഹൈവേയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ ചെറുവാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടിരുന്നു.
മണിയാക്കുംപാറയിൽ പ്രവർത്തിക്കുന്ന പാറമടയിലേക്ക് ടോറസുകൾ ഓടിത്തുടങ്ങിയതോടെയാണ് റോഡ് തകർച്ചയിലായതെന്ന് നാട്ടുകാർ പറയുന്നു. കനത്ത മഴ തുടങ്ങുന്നതിന് മുൻപായി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണാവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]