കോട്ടയം ∙ കൊടൂരാറിനു കുറുകെയുള്ള റെയിൽപാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 20, 21 തീയതികളിൽ കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. കൊടൂരാറിനു കുറുകെയുള്ള പഴയ പാലത്തിൽ ഗർഡറുകൾ മാറ്റുന്ന ജോലിയാണു നടക്കുന്നത്.
20ന് ആലപ്പുഴ വഴി തിരിച്ചുവിടുന്നവ:
∙ തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് (12624) – ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകും.
∙ തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ എക്സ്പ്രസ് (16312) – ആലപ്പുഴയിൽ സ്റ്റോപ് ഉണ്ടാകും. ∙ തിരുവനന്തപുരം നോർത്ത് – ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (16319) – ആലപ്പുഴയിൽ സ്റ്റോപ് ഉണ്ടാകും.
∙ കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503) – ആലപ്പുഴയിൽ സ്റ്റോപ് ഉണ്ടാകും. ∙ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് (16343) – ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകും.
∙ തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് (16347) – ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ,ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകും.
യാത്ര ഇടയ്ക്ക് അവസാനിപ്പിക്കുന്നവ:
∙ 19നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) കോട്ടയത്തു യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് (12696) 20നു രാത്രി 8.05നു കോട്ടയത്തു നിന്നാകും പുറപ്പെടുക.
∙ 20നു മധുര – ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്തു യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ റദ്ദാക്കി.
21ന് ഉള്ള മടക്ക ട്രെയിൻ ഗുരുവായൂർ – മധുര എക്സ്പ്രസ് (16328) ഉച്ചയ്ക്ക് 12.10നു കൊല്ലത്തുനിന്നു പുറപ്പെടും. ∙ നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366) 20നു ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]