തിരുവനന്തപുരം∙ പേരൂര്‍ക്കട എസ്എപി ക്യാംപില്‍
ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം.
ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന് പേരൂര്‍ക്കട
പൊലീസില്‍ പരാതി നല്കി. എസ്എപി കമാന്‍ഡന്റിനും പരാതി നല്‍കിയിട്ടുണ്ട്.
പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു.
ബി കമ്പനി പ്ലറ്റൂണ്‍ ലീഡര്‍ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു.
ഇതിനു ശേഷം ക്യാംപില്‍ മടങ്ങി എത്തിയ ആനന്ദിനെ നിരീക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന ആളെ ഏല്‍പ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഇയാള്‍ ശുചിമുറിയിലേക്കു പോകുകയും ഒപ്പമുണ്ടായിരുന്നവര്‍ പരിശീലനത്തിനു പോകുകയും ചെയ്ത ശേഷം ആനന്ദ് ബാരക്കില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ആദ്യ ആത്മഹത്യാ ശ്രമത്തിനു ശേഷം മേലുദ്യോഗസ്ഥര്‍ ആനന്ദുമായി സംസാരിക്കുകയും പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നു പറയുകയും ചെയ്തിരുന്നു. മൊഴിയെടുക്കാന്‍ എത്തിയ പൊലീസുകാരോടും ആനന്ദ് അങ്ങനെ തന്നെയാണു പറഞ്ഞത്.
അമ്മയും സഹോദരനും ആനന്ദിനെ ക്യാംപില്‍ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിശീലനത്തിനു പോകാമെന്നു മേലുദ്യോഗസ്ഥര്‍ പറയുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് ആനന്ദിനെ ഇന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]