വെഞ്ഞാറമൂട്∙കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങി ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് മേൽപാലം നിർമാണത്തിന്റെ ഭാഗമായി എംസി റോഡിൽ വെഞ്ഞാറമൂട് ജംക്ഷനിൽ നിന്നു ബസുകളും മറ്റു വലിയ വാഹനങ്ങളും പുത്തൻപാലം റോഡിലൂടെ നാഗരുകുഴിയിൽ ഔട്ടർ റിങ് റോഡിൽ പ്രവേശിച്ച് പിരപ്പൻകോട് എത്തി എംസി റോഡിൽ കയറി പോകാനാണ് നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തേക്കു പോകാനുള്ള കണ്ടെയ്നർ ലോറി അടക്കം ഉള്ള വലിയ ഭാര വാഹനങ്ങൾ കിളിമാനൂരിൽ നിന്നു തിരിഞ്ഞ് ആലങ്കോട് വഴിയും പോകാനാണ് നിർദേശം.
ഇന്നലെ വൈകിട്ട് എംസി റോഡ് വഴി വന്ന കണ്ടെയ്നർ ലോറി വെഞ്ഞാറമൂട് എത്തി നാഗരുകുഴിയിലേക്ക് പോകുമ്പോൾ മാണിക്കൽ പള്ളിക്കു സമീപത്തു വച്ച് ലോറിയുടെ മുകൾ വശം കേബിളിൽ കുരുങ്ങുകയായിരുന്നു.നീളമുള്ള ലോറിയായതിനാൽ വളവുകളിലൂടെ കടന്നു പോകാനും ബുദ്ധിമുട്ടായിരുന്നു.
ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ ലോറിയുടെ മുകൾ ഭാഗത്തു കുടുങ്ങിയ കേബിളുകൾ നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]