തൃപ്പൂണിത്തുറ ∙ നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന അന്ധകാരത്തോട് വീണ്ടും കാടുകയറി നശിക്കുന്നു. പായലും മാലിന്യവും വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളുമൊക്കെയായി തോട് വീണ്ടും പഴയപടിയായി.
പരിസര പ്രദേശങ്ങളിൽ കൊതുകുശല്യവും രൂക്ഷമാണ്. 10 കോടിയിലേറെ ചെലവിട്ടു നവീകരിച്ച തോടാണ് .
നവീകരണത്തിനു ചെറുകിട ജലസേചന വകുപ്പിൽ നിന്നു നഗരസഭയ്ക്കു തിരികെ തോട് കൈമാറിയിരുന്നു.
എന്നാൽ കൃത്യമായി തുടർ നവീകരണം നടക്കാതായതോടെ വീണ്ടും കാടു മൂടി.
2.7 കിലോമീറ്റർ ദൈർഘ്യമുള്ള തോടാണ് അധികൃതരുടെ അനാസ്ഥയെത്തുടർന്നു നശിക്കുന്നത്. തൃപ്പൂണിത്തുറ ചന്തയിലേക്കു ചരക്കുകൾ കൊണ്ടുവരാനുള്ള തോടായിരുന്നു ഇത്.
മഴക്കാലത്ത് കിഴക്കൻ മേഖലയിലെ വെള്ളക്കെട്ട് പരിഹരിച്ചിരുന്നത് ഈ തോടാണ്. പിന്നീട് നഗരത്തിലെ മാലിന്യം തള്ളുന്ന പ്രധാന സ്ഥലമായി തോട് മാറി.
പല ഘട്ടങ്ങളിലും തോട് വൃത്തിയാക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നില്ല.
തുടർന്നാണ് 10 കോടി രൂപയിൽ തോട് വൃത്തിയാക്കിയത്. 2018 ൽ നവീകരണം തുടങ്ങി.
തോടിലെ മാലിന്യം നീക്കി, വശങ്ങൾ കെട്ടി, തോടിന്റെ പല ഭാഗങ്ങളിലും കമ്പിവേലികൾ സ്ഥാപിച്ചിരുന്നു. തുടർന്നാണ് നഗരസഭയ്ക്കു കൈമാറിയത്. അധികൃതർ സമയബന്ധിതമായി തോട് വൃത്തിയാക്കണമെന്നാണ് ആവശ്യം.
തോട് വൃത്തിയാക്കാൻ 25 ലക്ഷം രൂപയുടെ പ്രോജക്ട് നടപ്പാക്കുമെന്നും അതിലൂടെ തോടിന്റെ പ്രൗഢി തിരിച്ചു പിടിക്കുമെന്നും നഗരസഭാധികൃതർ പറഞ്ഞു.
കോടികൾ മുടക്കി നവീകരണം നടത്തിയ അന്ധകാരത്തോട് ആരും തിരിഞ്ഞു നോക്കാനില്ലാതെ കാടുകയറി നശിക്കുകയാണെന്ന് ട്രുറ ചെയർമാൻ വി.പി പ്രസാദ് പറഞ്ഞു. നിർമാണ സമയത്തു തന്നെ തോട് നവീകരിച്ച് നിലനിർത്താനുള്ള മാർഗനിർദേശങ്ങൾ പറഞ്ഞിരുന്നു. എന്നാൽ നൽകിയ നിർദേശം പരിഗണിക്കാതിരുന്നതാണ് ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം.
തോട് നവീകരണം കൊണ്ട് കരാറുകാരനും ഉദ്യോഗസ്ഥർക്കും മാത്രമാണ് ഗുണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]