കോഴിക്കോട് ∙ വാഷിങ് മെഷീനോ ഗെയിമിങ് ലാപ്ടോപ്പോ വാങ്ങാൻ ചെല്ലുമ്പോൾ ഷോറൂമിലെ ലാപ്ടോപിൽ ഗെയിം കളിച്ചുനോക്കിയും വാഷിങ് മെഷീനിൽ തുണിയലക്കി നോക്കിയും വാങ്ങാൻ കഴിഞ്ഞാലോ? സാങ്കേതികവിദ്യയുടെ മാറ്റങ്ങളെ അനുഭവിച്ചറിഞ്ഞ് സ്വന്തമാക്കാനുള്ള അവസരം ഒരുക്കുന്നതുവഴി രാജ്യത്തെ ഗാഡ്ജറ്റ്, ഗൃഹോപകരണ വിപണിയിൽ വിപ്ലവകരമായ തുടക്കമാവുകയാണ് മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂം എന്ന് മെജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ.ഷാജി പറഞ്ഞു. പുതിയ സ്വപ്നത്തെപ്പറ്റി അദ്ദേഹം വിശദീകരിക്കുന്നു:
? എപ്പിക് ഷോറൂം പോലൊരു ഷോപ്പിങ് അനുഭവം ഇന്ത്യയിൽ ആദ്യമാണല്ലോ
■ അതെ.
ജനങ്ങളിലേക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുകയെന്ന ചിന്തയാണ് എപ്പിക് ഷോറൂമിന്റെ പിറവിക്കുപിന്നിൽ. ഉപയോഗിച്ചറിഞ്ഞ് ഉപകരണം വാങ്ങാനുള്ള അവസരം.
അതായത്, കിച്ചൺ ഉപകരണങ്ങൾ വാങ്ങുന്നവർക്ക് പാചകം ചെയ്തുനോക്കിത്തന്നെ വാങ്ങാം. ഒരേ വിലനിലവാരത്തിലുള്ള ഉപകരണത്തിന്റെ എല്ലാ ബ്രാൻഡുകളുടെയും ശേഖരം എപ്പിക് ഷോറൂമിൽ ഉണ്ടാകും.
കോഴിക്കോട് തൊണ്ടയാട് വിശാലമായ എപ്പിക് ഷോറൂം 20ന് കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും ചേർന്ന് ജനങ്ങൾക്കു സമർപ്പിക്കും.
ഇന്നു വൈകിട്ട് എന്റെ മാതാവ് ഹജ്ജുമ്മ കുഞ്ഞീമയാണ് ഉദ്ഘാടനം ചെയ്യുന്നത്.
? വനിതകൾക്കു ജോലിസാധ്യത തുറന്നത് ചരിത്രമാണല്ലോ
■ ഫോൺ കേടായാൽ സുരക്ഷാപ്രശ്നമോർത്ത് സ്ത്രീകൾ നന്നാക്കാൻ മടിക്കുന്നു. അതുകൊണ്ട് ഉപയോക്താവിന്റെ മുന്നിൽ വച്ച് സർവീസ് ചെയ്തു കൊടുക്കുകയെന്നതു നടപ്പാക്കി.
ഇതിനു പിന്നാലെയാണു വനിതകളെ മൊബൈൽ ഫോൺ സർവീസിങ് പഠിപ്പിക്കാൻ സ്ഥാപനം തുടങ്ങിയത്. 14 ജില്ലകളിൽ നിന്നുള്ള വനിതകളെ തിരഞ്ഞെടുത്തു തുടങ്ങിയ സ്ഥാപനം ഈ വർഷം നിറഞ്ഞു കവിഞ്ഞു.
ഇനി ഇതിനായി ഒരു ബ്രാൻഡ് അംബാസഡറും വരും.
? പുതുതലമുറയെ ലക്ഷ്യമിട്ടാണോ എപ്പിക് ഷോറൂം
■ യുവാക്കളാണ് നമ്മുടെ നാടിന്റെ ശക്തി. പുതിയ സാങ്കേതിക വിദ്യ ഏറ്റവുമാദ്യം യുവാക്കൾക്ക് ലഭിക്കുകയെന്നതാണ് പ്രധാനം.
അതിനുള്ള പുത്തൻ ആശയമാണ് എപ്പിക് ഷോറൂം.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും മൈജി എപ്പിക് ഷോറൂമുകൾ തുറക്കും. 2026 പിന്നിടുമ്പോഴേക്ക് ഓരോ സംസ്ഥാനത്തും പ്രധാന നഗരത്തിൽ മൈജി എപ്പിക് സ്റ്റോർ തുറക്കും.
ആ സംസ്ഥാനത്തെ മറ്റു നഗരങ്ങളിലെല്ലാം മൈജി ഫ്യൂച്ചർ ഷോറൂമുണ്ടായിരിക്കും.
? എന്താണ് മൈജിയുടെ വിജയമന്ത്രം?
■ 2006 ൽ മാവൂർ റോഡിൽ 4 ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനമാണ് ഞങ്ങളുടേത്. 2030 എത്തുമ്പോഴേക്ക് എല്ലാ സംസ്ഥാനങ്ങളിലും മൈജി ഷോറൂമുകൾ തുറക്കുകയെന്നതാണു സ്വപ്നം.
ഗാഡ്മി എന്ന പേരിൽ ടിവി, സ്മാർട് ഫോൺ, ആക്സസറീസ് തുടങ്ങിയ വിവിധ ഗാഡ്ജറ്റുകൾ സ്വന്തം ബ്രാൻഡായി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വികസനവും ഭാവിയിലുണ്ടാവും.
? എ.കെ.ഷാജി മോഡലിങ് രംഗത്തേക്ക് ഇറങ്ങിയല്ലോ
■ മോഹൻലാൽ, മഞ്ജു വാരിയർ, ടോവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ മൈജിയുടെ ഒപ്പമുണ്ട്.
ഞാനും പരസ്യത്തിൽ അഭിനയിച്ചു. അഭിനയിക്കുന്നത് രസമുള്ള കാര്യമാണ്.
എന്റെ മുഖം മൈജിയുടെ മുഖമല്ലേ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]