മുതലക്കോടം ∙ എട്ടു വർഷമായി അറ്റകുറ്റ പണികൾ നടക്കാത്ത മുതലക്കോടം -പെട്ടേനാട് – മഠത്തിക്കണ്ടം റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായിട്ടും പണിയാൻ നടപടിയില്ല. മുതലക്കോടം ടൗണിൽ നിന്ന് തുടങ്ങി സെന്റ് ജോർജ് സ്കൂളിന് മുൻ വശത്തുകൂടി പഞ്ഞംകുളം, പെട്ടേനാട് മഠത്തിക്കണ്ടം വഴി ഏഴല്ലൂർ റോഡിൽ എത്തി മങ്ങാട്ടുകവല നാലുവരി പാതയിൽ എത്താനുള്ള എളുപ്പ വഴിയാണ്.
ഇതിൽ ഒന്നര കിലോ മീറ്ററാണ് നഗരസഭയുടെ റോഡ്. റോഡ് പൂർണമായും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് 4 വർഷമായി.
അന്നു മുതൽ ഇവിടത്തുകാർ പരാതിയുമായി നഗരസഭയെ സമീപിക്കുന്നതാണ്. നഗരസഭയ്ക്ക് മുന്നിൽ സമരവും നടത്തി.
ഗതികെട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചു.
അവിടെ വച്ച് നഗരസഭ നൽകിയ ഉറപ്പ് പ്രകാരം മേയ് മാസത്തിൽ റോഡ് പണി ആരംഭിക്കുമെന്ന് ഉറപ്പ് നൽകി. പി.ജെ.ജോസഫ് എംഎൽഎ റോഡ് പണിയാൻ 27 ലക്ഷം രൂപയും അനുവദിച്ചു.
ടെൻഡർ നടപടി പൂർത്തിയാക്കി കരാറും നൽകി. മഴ കുറഞ്ഞാൽ പണിയും എന്നായി. ഇപ്പോൾ പറയുന്നു മുൻ കരാറുകാരൻ കോടതിയിൽ കേസ് നൽകിയതിനാൽ കോടതി അനുവദിച്ചാലേ റോഡ് പണിയാൻ കഴിയൂ എന്നാണ്.
കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങാൻ നഗരസഭ വൈകുന്നുവെന്നും ആരോപണമുണ്ട്. ഈ റോഡിലൂടെ പോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരില്ലെന്നാണ് നാട്ടുകാർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]