പിറവന്തൂർ∙ പഞ്ചായത്തിലെ ശുചിമുറിയിൽ ശുചിത്വമില്ലാത്തതിനാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ നാട്ടുകാരും ജനപ്രതിനിധികളും. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ എത്തുന്ന പഞ്ചായത്ത് ഓഫിസിലെ ശുചിമുറി ശുചീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും അധികൃതർ മൗനത്തിലാണ്.
കംഫർട്ട് സ്റ്റേഷനു ചുറ്റും പ്ലാസ്റ്റിക് മാലിന്യവും, മറ്റു മാലിന്യങ്ങളും കുമിഞ്ഞുകൂടിയ നിലയിലാണ്.
പ്രാഥാമികാവശ്യങ്ങൾ നിർവഹിക്കാൻ മറ്റു മാർഗങ്ങളാണ് തേടുന്നതെന്ന് ഇവിടെയെത്തുന്നവർ പറയുന്നു. പരാതി പറഞ്ഞു മടുക്കുന്നതല്ലാതെ നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു.
അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കോൺഗ്രസ് പിറവന്തൂർ, പുന്നല മണ്ഡലം പ്രസിഡന്റുമാരായ ബിജു വാഴയിൽ, ഹുനൈസ് പി.എം.ബി.സാഹിബ് എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]