നെടുങ്കണ്ടം∙ ചതുപ്പിൽ പുതഞ്ഞു പോയ പശുവിന് രക്ഷകരായി അഗ്നിരക്ഷാ, വൈദ്യുതി വകുപ്പ് ജീവനക്കാർ. നെടുങ്കണ്ടം -കല്ലാർ പുഴയരികിൽ മേയാൻ വിട്ടിരുന്ന കാരിപുഴയിൽ ശോഭനയുടെ പശുവാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചതുപ്പിൽ അകപ്പെട്ടത്. സമീപത്തുണ്ടായിരുന്ന വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരാണ് ചതുപ്പിൽ താഴ്ന്ന നിലയിൽ പശുവിനെ കണ്ടതും ഉടൻ തന്നെ നെടുങ്കണ്ടം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതും.
പിന്നാലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയ്ക്കൊപ്പം വൈദ്യുതി വകുപ്പ് ജീവനക്കാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനോടുവിലാണ് വലിയ വടം ഉപയോഗിച്ച് പശുവിനെ കരയ്ക്ക് കയറ്റിയത്.
മണിക്കൂറോളം ചതുപ്പിൽ പുതഞ്ഞിരുന്ന പശുവിന്റെ ശരീരം ഏറെക്കുറെ മരവിച്ചിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]