കൊച്ചി∙ പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡന കേസിൽ 2 പ്രതികൾ കൂടി പിടിയിൽ.
ശ്രീരാഗ് കാനാടി, സ്വാമിനാഥൻ കാനാടി എന്നിവരെയാണു ബാനസവാടി എസിപി ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വരാപ്പുഴയിലെ അപാർട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ഠ സഹോദരന്റെ മക്കളാണ് ഇരുവരും. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ഇവർ ഒളിവിൽ പോയിരുന്നു. പ്രതികളെ ബാനസവാടി എസിപി ഓഫിസിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാൻ ഇന്നു കസ്റ്റഡിയിൽ വാങ്ങുമെന്നു ബാനസവാടി പൊലീസ് അറിയിച്ചു.
കേസിലെ മറ്റൊരു പ്രതി പ്രവീൺ കാനാടി ഇപ്പോഴും ഒളിവിലാണ്.
5 പ്രതികൾ മുൻപു പിടിയിലായിരുന്നു. പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകൻ ടി. എ.
അരുണിനും എതിരെ ഉയർന്ന പീഡന പരാതിക്കു പിന്നിൽ ഹണി ട്രാപ്പാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന്, ബെംഗളൂരു സ്വദേശിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന, സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, സഹായി സജിത്ത്, ആലം എന്നിവരെയാണ് അറസ്റ്റു ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]