നീണ്ടൂർ∙ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച നീണ്ടൂരിൽ മീൻ വളർത്തലിന്റെ പേരിൽ ജൈവ മാലിന്യങ്ങൾ പാടശേഖരത്തിൽ തള്ളുന്നതായി പരാതി. 15-ാം വാർഡിൽ നീണ്ടൂർ –മാഞ്ഞൂർ റോഡിന് സമീപത്തെ മൂത്തേടത്തുകരി പാടശേഖരത്തിലും സമീപത്തുമാണ് മാലിന്യം തള്ളൽ രൂക്ഷമായത്. ഇവിടെ കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡിനു സമീപത്ത് മീനുകൾക്ക് തീറ്റ എന്ന രീതിയിലാണ് ജൈവ മാലിന്യങ്ങൾ പാടത്ത് തള്ളുന്നത്.
ഹോട്ടൽ വേസ്റ്റ്, കശാപ്പ് അവശിഷ്ടങ്ങൾ, ഗൃഹ മാലിന്യം ഉൾപ്പെടെയുള്ളവ വ്യാപകമായി തള്ളുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ദുർഗന്ധം മൂലം പ്രദേശത്തേക്ക് അടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. പാടശേഖരത്തിലെ ജലവും, സമീപ കിണറുകളും മലിനപ്പെട്ട നിലയിലാണ്. പല തവണ പരാതിപ്പെട്ടിട്ടും അധികൃതർക്കോ കുലുക്കമില്ലെന്നും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമോ എന്ന ആശങ്കയിലാണെന്നും നാട്ടുകാർ പറയുന്നു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും മറ്റ് അധികാരികൾക്കും നാട്ടുകാർ പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

