കോഴിക്കോട് ∙ എക്സാമിനേഷൻ ഗ്ലൗസ് വാങ്ങാനായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നടത്തിയത് മൂന്നര കോടിയോളം രൂപ നഷ്ടമുണ്ടാക്കുന്ന ഇടപാട്. പൊതുവിപണിയിൽ 2.10 രൂപ മാത്രം വിലയുള്ള എക്സാമിനേഷൻ ഗ്ലൗസ് 3.90 രൂപ വരെ നൽകി സംഭരിക്കാനായിരുന്നു തീരുമാനം.
നടപടി വിവാദമായതോടെ ഓർഡർ തൽക്കാലം നൽകേണ്ടെന്നു തീരുമാനിക്കുകയും അന്തിമ തീരുമാനം ബോർഡ് ഓഫ് ഡയറക്ടേഴ്സിനു വിടുകയും ചെയ്തു. കരാറിനായി 3 കമ്പനികൾ അപേക്ഷിച്ചിരുന്നെങ്കിലും 2 പേരെ ഒഴിവാക്കി ടെൻഡറിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയെ തിരഞ്ഞെടുത്തത് ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണെന്നാണു സൂചന.
സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള കോട്ടയം കമ്പനിക്ക് എല്ലാ വ്യവസ്ഥകളും കാറ്റിൽ പറത്തിയാണു മുൻവർഷങ്ങളിലും കോടികളുടെ ഓർഡർ നൽകിയിട്ടുള്ളത്. 2017–18 ൽ ഈ കമ്പനി വിതരണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ടെൻഡറിൽ രണ്ടാം സ്ഥാനക്കാരായ കമ്പനിയിൽനിന്നു ഗ്ലൗസ് വാങ്ങേണ്ടി വന്നു.
വീഴ്ച വരുത്തിയ കമ്പനിയെ വിലക്കേണ്ടതായിരുന്നെങ്കിലും നടപടിയൊന്നും എടുത്തില്ല.
ഇവരുടെ ഫാക്ടറി പരിശോധന സ്ഥിരമായി ഒഴിവാക്കുന്നതായും ചെറുകിട വ്യവസായമെന്ന പദവി ലഭിക്കാൻ വേണ്ടി വിറ്റുവരവു കുറച്ചു കാണിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.
ചെറുകിട വ്യവസായമെന്ന ആനുകൂല്യം ഉപയോഗിച്ച് ഓരോ ഇനത്തിനും 15% വരെ അധികം തുകയും കമ്പനിക്ക് നൽകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]