പള്ളുരുത്തി∙ പെരുമ്പടപ്പ്-കുമ്പളങ്ങി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് സർവേ ജോലികൾ തുടങ്ങാൻ സർക്കാർ നിർദേശം. ഇതോടെ റോഡിന്റെ അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിക്കാനുള്ള തടസ്സങ്ങൾ നീങ്ങി.
റോഡിന്റെ വീതി 40 അടിയായാണ് വികസിപ്പിക്കുന്നത്. ഇതിന് റോഡിന്റെ മധ്യഭാഗത്ത് നിന്നും ഇരുവശത്തേക്കും ആവശ്യമായ ഭൂമി ഏറ്റെടുക്കും.
ആദ്യഘട്ടത്തിൽ റോഡിന്റെ അതിർത്തി നിശ്ചയിച്ച് സർവേ കല്ലുകൾ സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ, പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.
അതിർത്തി കല്ലുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ, സർവേ ഉദ്യോഗസ്ഥർ ഭൂമി അളന്ന്, ഓരോ വീട്ടുകാർക്കും നഷ്ടമാകുന്ന ഭൂമിയുടെ കണക്കെടുക്കും. ഏതാണ്ട് 239.26 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.
അതിർത്തി നിർണയിക്കുന്ന സമയത്ത് ആവശ്യമായി വന്നാൽ രേഖകൾ ഉൾപ്പെടെ നൽകി ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും നിർദേശമുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനായി നാല് വർഷം മുൻപ് സർക്കാർ പണം അനുവദിച്ചിരുന്നതാണെങ്കിലും നടപടിയുണ്ടായില്ല.
സർക്കാർ നിർദേശമുണ്ടായ സ്ഥിതിക്ക് ഭൂമി ഏറ്റെടുക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് പെരുമ്പടപ്പ് വികസന സമിതി ചെയർമാൻ പ്രഫ.ജോസഫ് നെല്ലിക്കൽ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]