കാസർകോട്∙ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വാട്സാപ് വഴി ബന്ധപ്പെട്ട് 42.41 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ആന്ധ്ര ചന്ദാർലപാട് വില്ലേജിലെ വദ്ലാമുടി സ്വദേശി ഫണികുമാറിനെ (45) സൈബർ പൊലീസ് ആന്ധ്രയിൽ നിന്ന് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ അവിടെ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ നടപടികൾ പൂർത്തിയാക്കി പൊലീസ് ഇങ്ങോട്ടു കൊണ്ടുവരുകയായിരുന്നു.
കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അമിതലാഭ വാഗ്ദാനം നൽകിയാണ് അംഗടിമൊഗർ ഖത്തീബ് സ്വദേശിയായ 76 വയസ്സുകാരന്റെ പണം തട്ടിയെടുത്തത്. കഴിഞ്ഞ ഏപ്രിൽ 4 മുതൽ അതേ മാസം 21 വരെയുള്ള ദിവസങ്ങളിൽ പല തവണയായി പണം കൈക്കലാക്കി എന്നാണ് പരാതി.
ഇതിൽ കാസർകോട് സൈബർ പൊലീസ് കേസെടുത്തു. ഇതെത്തുടർന്നു ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പ്രതിയെ തേടി അന്വേഷണസംഘം ആന്ധ്രയിൽ എത്തുകയായിരുന്നു.
ഇവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതേ പ്രതി 1.75 കോടി രൂപ തട്ടിയെടുത്ത മറ്റൊരു കേസിൽ പിടിയിലായതായി മനസ്സിലാക്കി.
ഇതുകൂടാതെ ഇയാൾ ഹൈദരാബാദ് ഗാചിബോളി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലും പ്രതിയാണെന്നും ഇതിൽ തെലങ്കാന സംഘറെഡ്ഡി ജയിലിൽ കഴിയുന്നതായും കണ്ടെത്തി. ആന്ധ്രാപൊലീസിന്റെ സഹായത്തോടെ സൈബർ പൊലീസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ്ഭരത് റെഡിയുടെ നിർദേശത്തെ തുടർന്നു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു.പി.വിപിന്റെ മേൽനോട്ടത്തിൽ എസ്ഐ പി.രവീന്ദ്രൻ, എഎസ്ഐ രഞ്ജിത് കുമാർ, പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീഷ്, സിവിൽ പൊലീസ് ഓഫിസർ വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]