കാഞ്ഞങ്ങാട്∙ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് നിർമിക്കുന്ന മേൽനടപ്പാലത്തിന്റെ പണി തുടങ്ങി. രണ്ടരക്കോടി ചെലവിട്ടാണ് മേൽനടപ്പാലം നിർമിക്കുന്നത്.
പാലത്തിനോടു ചേർന്നു ലിഫ്റ്റും സ്ഥാപിക്കും. മണ്ണുപരിശോധന നേരത്തെ പൂർത്തിയായിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് നിർമാണം ഏറ്റെടുത്തത്. ഫ്ലാറ്റ്ഫോമിൽ ഇറങ്ങാതെ സ്റ്റേഷന് പുറത്തേക്കുള്ള വഴിയും മേൽനടപ്പാലത്തിനൊപ്പം ഉണ്ടാകും.
ഇത് നാട്ടുകാർക്ക് ഏറെ പ്രയോജനം ചെയ്യും.
പാളം മുറിച്ചു കടക്കാതെയും സ്റ്റേഷനുള്ളിൽ കയറാതെയും നാട്ടുകാർക്ക് മറുഭാഗത്ത് എത്താനാകും. നിലവിൽ തെക്കുഭാഗത്തുള്ള മേൽനടപ്പാലത്തിൽ രണ്ടും മൂന്നും പ്ലാറ്റ്ഫോമിലേക്ക് എത്താനുള്ള വഴി മാത്രമാണുള്ളത്. രണ്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങുന്നവർ ഏറെയും ട്രോളി പാത്ത് വഴിയാണ് മറുഭാഗത്ത് എത്തുന്നത്.
ഇത് അപകടങ്ങൾക്ക് കാരണമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]