വൈദ്യുതി മുടക്കം
ഗാന്ധിനഗർ ∙ മാമ്മൂട്, തറേപ്പടി, ഇരുമ്പനം, സ്കൈ ലെയ്ൻ ഒയാസിസ്, അർക്കാഡിയ, വില്ലേജ്, ഇടയാടി, പാരഗൺ, മില്ലേനിയം, കരിയമ്പാടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അയ്മനം ∙ തൊണ്ടമ്പ്ര, സൗഹൃദ കവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും താഴത്തങ്ങാടി, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 12 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.
മീനടം ∙ അനീകോൺ, നെടുമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും. നാട്ടകം ∙ മുപ്പായിക്കാട്, കെയു നഗർ, പുന്നയ്ക്കൽ ചുങ്കം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സൗജന്യ തൊഴിൽ പരിശീലനം
വെള്ളൂർ ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്ക് പാമ്പാടിയുടെ നേതൃത്വത്തിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ചു ‘വിആർ ഡവലപ്പർ വിത്ത് യൂണിറ്റി’ എന്ന കോഴ്സിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു.
പ്ലസ്ടു കഴിഞ്ഞ താൽപര്യമുള്ള വിദ്യാർഥിനികൾ https://forms.gle/HBBKNDHsin3p26jp9 എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ഫോൺ :9495999731
തൊഴിൽ മേള 21ന്
വെള്ളൂർ ∙ സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിൽ 21ന് സൗജന്യ തൊഴിൽ മേള നടത്തും.
ഫോൺ : 7025535172
പൊതുയോഗം നാളെ
കണ്ണിമല ∙ റബർ ഉൽപാദക സംഘം പൊതുയോഗം നാളെ 11നു സംഘം ഓഫിസിൽ ചേരും.
ടാപ്പിങ് പരിശീലനം
കാഞ്ഞിരപ്പള്ളി ∙ റബർ ബോർഡ് റീജനൽ ഓഫിസിന്റെ കീഴിൽ നടത്തുന്ന 8 ദിവസത്തെ ടാപ്പിങ് പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ, തൊഴിലാളികൾ എന്നിവർ 94972 35952, 04828 296691 എന്ന ഫോൺ നമ്പറുകളിലോ കാഞ്ഞിരപ്പള്ളി റബർ ബോർഡ് ഓഫിസിലോ ഉടൻ ബന്ധപ്പെടണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകും.
അധ്യാപക ഒഴിവ്
വയലാ ∙ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് ദിവസ വേതന അധ്യാപക ഒഴിവുണ്ട്.യോഗ്യരായവർ 22ന് 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു എത്തണം.8590859115.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]