പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള സമ്മർദത്തിനു വഴങ്ങി, ഒടുവിൽ യുഎസ് കേന്ദ്രബാങ്കിന്റെ ചെയർമാൻ ജെറോം പവൽ അടിസ്ഥാന പലിശനിരക്ക് കുറച്ചു. 2025ലെ ആദ്യ പലിശയിളവ്.
ഈ വർഷം ഇനി 2 തവണ കൂടി പലിശ കുറയ്ക്കുമെന്നും ഫെഡറൽ റിസർവ് വ്യക്തമാക്കി. ആഹാ, ബംപർ!
പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിയും സ്വർണവും കുതിച്ചു. യുഎസ് ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡും) തളർന്നുവീണു.
എന്നാൽ, ഈ ട്രെൻഡിന് അധികം ആയുസ്സാണ്ടായില്ല.
പലിശനിരക്ക് വെട്ടിക്കുറച്ചത്, തൊഴിൽമേഖലയിലെ കടുത്ത പ്രതിസന്ധി ഉൾപ്പെടെ നിലവിൽ അമേരിക്കൻ സമ്പദ്വ്യവസ്ഥ നേരിടുന്ന ആഘാതം പരിഹരിക്കാനുള്ള താൽക്കാലിക നടപടി മാത്രമാണെന്ന് പണനയ പ്രഖ്യാപനത്തിന് പിന്നാലെ പവൽ പറഞ്ഞത് പ്രതീക്ഷകളെ തകിടംമറിച്ചു. ഇതു ‘‘റിസ്ക് മാനേജ്മെന്റ് പലിശയിളവ്’ ആണെന്നാണ് പവൽ പറഞ്ഞത്.
അതായത്, തുടർച്ചയായി പലിശനിരക്ക് കുറയ്ക്കുമെന്ന ട്രെൻഡിലേക്ക് കടക്കാൻ ഫെഡറൽ റിസർവ് ഉദ്ദേശിക്കുന്നില്ല.
പവലിന്റെ
നേട്ടത്തിലുമേറിയെന്ന് ഇന്ത്യൻ സമയം രാത്രി 12.50 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ട്രംപിന്റെ വിശ്വസ്തൻ; പിന്നെ തെറ്റി!
ഡോണൾഡ് ട്രംപ് ആദ്യവട്ടം അമേരിക്കയുടെ പ്രസിഡന്റ് ആയിരിക്കേ, 2017 നവംബറിലാണ് ജെറോം പവലിനെ രാജ്യത്തിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാനായി നിയമിച്ചത്. എന്നാൽ, വൈകാതെ ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായി.
പവലിനെ പദവിയിൽനിന്ന് കോവിഡ് കാലത്ത് പുറത്താക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും പിൻവാങ്ങി. പിന്നീട് പ്രസിഡന്റ് ആയ ജോ ബൈഡൻ, പവലിന് പുനർ നിയമനം നൽകി.
പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് വീണ്ടും എത്തിയതോടെ, ആദ്യം ഉയർന്ന ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു – ‘‘മിസ്റ്റർ പ്രസിഡന്റ്, താങ്കൾ പവലിനെ പുറത്താക്കുമോ?’’.
പവലിന് നേരെയും ചോദ്യങ്ങളെത്തി – ‘‘ട്രംപ്, നിങ്ങളെ പുറത്താക്കുമെന്ന് കരുതുന്നുണ്ടോ?’’. പവലിനെ ഒഴിവാക്കാൻ ആലോചനയില്ലെന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞിരുന്നത്.
തന്നെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് പവലും.
പലിശയുടെ വഴികൾ
ഫെഡറൽ റിസർവ് നീണ്ട 4 വർഷത്തിനുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറച്ചത്.
ഒരുവർഷത്തിലേറെയായി 23 വർഷത്തെ ഉയരമായ 5.25-5.50 ശതമാനത്തിൽ നിന്ന പലിശനിരക്ക് അരശതമാനം (0.50%) വെട്ടിക്കുറച്ച് 4.75-5% ആക്കുകയായിരുന്നു. 2022ലെ 9 ശതമാനത്തിൽ നിന്ന് പണപ്പെരുപ്പം 2.5 ശതമാനത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിലായിരുന്നു യുഎസ് ഫെഡ് ഗവർണർ ജെറോം പവൽ അധ്യക്ഷനായ പണനയ സമിതി പലിശനിരക്കിൽ ബംപർ ഇളവ് പ്രഖ്യാപിച്ചത്.
പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് ഫെഡറൽ റിസർവിന്റെ ലക്ഷ്യം.
പണപ്പെരുപ്പം കുറയുന്നതാണ് ട്രെൻഡെന്നും അതുകൊണ്ട് നിയന്ത്രണ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് അതെത്തുംവരെ കാത്തുനിൽക്കുന്നില്ലെന്നും വ്യക്തമാക്കിയായിരുന്നു പലിശയിലെ കടുംവെട്ട്. തുടർന്ന് നവംബറിലും ഡിസംബറിലും കാൽ ശതമാനം വീതം കുറച്ച് പലിശനിരക്ക് 4.25-4.5 ശതമാനമാക്കി.
ജനുവരിയിൽ ട്രംപ് വീണ്ടും പ്രസിഡന്റായി.
ഡിസംബറിനുശേഷം യുഎസ് ഫെഡ് പലിശ കുറച്ചിട്ടുമില്ല. രണ്ടാംവട്ടവും പ്രസിഡന്റായതു മുതൽ പലിശനിരക്ക് കുത്തനെ കുറയ്ക്കണമെന്ന് ‘മുറവിളി’ കൂട്ടുകയാണ് ട്രംപ്.
എന്നാൽ, പണപ്പെരുപ്പം ഉൾപ്പെടെയുള്ള സാമ്പത്തിക സൂചകങ്ങൾ വിലയിരുത്തി മാത്രമേ പലിശനിരക്ക് കുറയ്ക്കാനാകൂ എന്ന് പവൽ ശാഠ്യംപിടിച്ചു.
പോർവിളി; അധിക്ഷേപം
ട്രംപ് പിന്നീട് പ്രഖ്യാപിച്ച തീരുവകൾ, അമേരിക്കയിൽ പണപ്പെരുപ്പം കൂടാനിടയാക്കുമെന്നും ജിഡിപി തളരുമെന്നും കൂടി പവൽ പറഞ്ഞതോടെ, ട്രംപിന് അമർഷം കടുത്തു. പലിശ കുറയ്ക്കാതെ പവലിനെ ‘ടൂ ലേറ്റ്’ പവൽ, മണ്ടൻ, ബുദ്ധിശൂന്യൻ, അമേരിക്കയുടെ ശത്രു എന്നിങ്ങനെയെല്ലാം വിളിച്ച് ട്രംപ് പരസ്യമായി അധിക്ഷേപിച്ചു.
യുഎസ് ഫെഡിന്റെ വാഷിങ്ടൺ ഡിസിയിലെ കാര്യാലയം ഇതിനിടെ പവൽ മോടിപിടിപ്പിച്ചതും വിവാദമായി. 1.9 ബില്യൻ ഡോളറിന് തീരേണ്ട
നവീകരണം 2.5 ബില്യൻ കടന്നത് ധൂർത്താണെന്നും പവലിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ട്രംപ് അനുകൂലികളായ സെനറ്റർമാർ വാദിച്ചു.
2026 മേയ് വരെയാണ് പവലിന്റെ പ്രവർത്തന കാലാവധി. ആ സമയത്താണ് പകരക്കാരനെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കേണ്ടതും.
എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി പവലിനെ പുറത്താക്കിയേക്കുമെന്ന് ട്രംപ് പലവട്ടം ഭീഷണിമുഴക്കി. പവലിന് പകരം പലിശനിരക്ക് കുറയ്ക്കാൻ മനസ്സുള്ള ഒരാൾ വരുമെന്നും വ്യക്തമാക്കിയ ട്രംപ്, പുതിയ ചെയർമാനെ കണ്ടെത്താനുള്ള നടപടികളും ഊർജിതമാക്കി.
ട്രംപിന്റെ ബൂമറാങ്
അതേസമയം, ട്രംപ് പ്രഖ്യാപിച്ച തീരുവയുദ്ധം അമേരിക്കയ്ക്കുതന്നെ ‘ബൂമറാങ്’ ആയിട്ടുണ്ടെന്ന് സമീപകാല കണക്കുകൾ വ്യക്തമാക്കുന്നു.
റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ജനങ്ങൾ കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം ഓഗസ്റ്റിൽ 0.4 ശതമാനത്തിലേക്ക് കുതിച്ചുകയറി. ജൂലൈയിലെ 0.2 ശതമാനത്തിൽ നിന്നാണ് വർധന.
ട്രംപ് രണ്ടാമതും പ്രസിഡന്റ് ആയി ചുമതലയേറ്റ ജനുവരിക്ക് ശേഷം കുറിക്കുന്ന ഏറ്റവും വലിയ വർധനയാണിത്.
നിരീക്ഷകർ പ്രവചിച്ച 0.3 ശതമാനത്തേക്കാളും ഉയരത്തിലാണ് മാസാടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം. വാർഷികാടിസ്ഥാനത്തിൽ ഇത് 2.9 ശതമാനത്തിലേക്കും ഉയർന്നു.
ഇതും കഴിഞ്ഞ 8 മാസത്തെ ഏറ്റവും ഉയരമാണ്. ഭക്ഷ്യ, ഊർജ ഉൽപന്നങ്ങൾ ഒഴിവാക്കിയുള്ള മുഖ്യപണപ്പെരുപ്പം (കോർ ഇൻഫ്ലേഷൻ) ഓഗസ്റ്റിൽ 3.1 ശതമാനമാണ്.
കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ‘ലക്ഷ്മണ രേഖ’യായ 2 ശതമാനത്തേക്കാൾ ബഹുദൂരം ഉയരെ.
തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം ഓഗസ്റ്റിൽ 2.63 ലക്ഷമായി ഉയർന്നെന്ന് ലേബർ ഡിപ്പാർട്ട്മെന്റിന്റെ കണക്കും പുറത്തുവന്നു. നിരീക്ഷകർ വിലയിരുത്തിയ 2.35 ലക്ഷത്തേക്കാളും ഏറെ കൂടുതലാണ് കഴിഞ്ഞമാസത്തെ കണക്ക്.
2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ വർധനയുമാണിത്. ജൂലൈയേക്കാൾ 27,000 പേരാണ് അധികമായി കഴിഞ്ഞമാസം പട്ടികയിൽ കടന്നുകൂടിയത്.
പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ കടുത്ത സമ്മർദം, പണനയ നിർണയ സമിതിയിൽ ട്രംപിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധന, അമേരിക്ക നേരിടുന്ന തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ എന്നിവയ്ക്കു പുറമേ വ്യക്തിപരമായി നേരിട്ട
അധിക്ഷേപവും സമ്മർദങ്ങളും കൂടിയാണ് ഇക്കുറി പലിശനിരക്ക് കുറയ്ക്കാൻ പവലിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തലുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]