കൊച്ചി ∙ കളമശേരിയിൽ നിന്ന് നേരിട്ട് ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ ഇ–ഫീഡർ ബസ് സർവീസ് ഇൻഫോപാർക്ക് ഫേസ്-2 ലേക്ക് നീട്ടുകയും സർവീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. കളമശേരി മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 7.50, 8.10, 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42 നുമാണ് നേരിട്ട് ഫേസ്-2 വിലേക്ക് സർവീസ്.
കൂടാതെ കളമശേരിയിൽ നിന്ന് 7.10ന് കാക്കനാട് വാട്ടർ മെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളിൽ ഇൻഫോപാർക്ക് ഫേസ്–1 ലേക്കും സർവീസുണ്ട്.
ഫേസ്-2ൽ നിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകിട്ട് 4.45, 5.00, 6.15 എന്നീ സമയങ്ങളിൽ ഫേസ്–1 ലേക്കും അവിടെ നിന്ന് 10.59, 12.44, വൈകിട്ട് 5.30. 5.50, 6.30, 7.25, 7.52 എന്നീ സമയങ്ങളിൽ വാട്ടർ മെട്രോയിലേക്കും കളമശേരിയിലേക്കും സർവീസുണ്ട്.
വൈകിട്ട് 6.15 ന് ഫേസ്-2ൽ നിന്ന് കളമശേരിയിലേക്ക് നേരിട്ട് സർവീസുമുണ്ട്. വിവിധ സ്ഥാപനങ്ങളിലായി ഏകദേശം 14,000 ഐടി പ്രഫഷനലുകൾ ജോലി ചെയ്യുന്ന ഇൻഫോപാർക്ക് ഫേസ്–2 വിലേക്കുള്ള ബസ് സർവീസ് ഈ മേഖലയിലെ യാത്രാക്ലേശത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]